കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് ഭവനപദ്ധതി: വീടിന്റെ താക്കോൽ കൈമാറി

kda home

കുവൈറ്റ് സിറ്റി:-  കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റും ഗ്ലോബൽ ഇന്റർനാഷണൽ ജനറൽ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ്  കമ്പനിയും  സംയുക്തമായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. വീടിന്റെ താക്കോൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ സാന്നിധ്യത്തിൽ   മുഖ്യാതിഥിയും ഗ്ലോബൽ ഇന്റെർനാഷണൽ കമ്പനിയുടെ പ്രതിനിധിയുമായ റോബിൻസൺ ബാബു കൈമാറി.

കോഴിക്കോട് ജില്ലാ അസോസിയേഷൻ മുൻ പ്രസിഡന്റ് രാംദാസ് ചിലമ്പൻ അധ്യക്ഷനായിരുന്നു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, അസോസിയേഷൻ മുൻ രക്ഷാധികാരി അബുബക്കർ.കെ, മുൻ ഭരണസമിതി അംഗം ശശിധരൻ കോവിലേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റംല, ബൈജു കണ്ണൻ, രാമാനന്ദൻ, ടീവി ഉണ്ണികൃഷ്ണൻ, ബാബു രാജൻ ,ബിജി രാമകൃഷ്ണൻ, അബ്ദുൽ മുനീർ, രമേശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടനയുടെ മുൻ ഭരണസമിതി അംഗങ്ങളായ ഗിരീഷ്ബാബു, മുനീർ മരക്കാൻ,  ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര സ്വദേശി സുഭീഷിനും കുടുംബത്തിനുമാണ് വീട് നിർമ്മിച്ചുനൽകിയത്. ചടങ്ങിൽ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ.എം സ്വാഗതവും മുൻ ഭരണസമിതി അംഗം ഷംസുദീൻ നന്ദിയും രേഖപ്പെടുത്തി.