തൃശൂർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

trask new comm

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്  (ട്രാസ്‌ക്ക്) 2018 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ  ജനുവരി 26-നു അബ്ബാസ്സിയ സാരഥി ഓഡിറ്റോറിയത്തിൽ വച്ച്നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.  ശ്രീ.ബിജു ജോസ് കടവി  പ്രസിഡന്റ് ആയും ശ്രീ. മനോജ് കുരുംബയിൽ ജനറൽ  സെക്രട്ടറി ആയും ശ്രീ. പ്രബീഷ് കെ.പി ട്രെഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീ. ഹേമചന്ദ്രൻ പി വൈസ് പ്രസിഡന്റ്, ശ്രീമതി. ഷൈനി ഫ്രാങ്ക് വനിതാവേദി ജനറൽ കൺവീനർ, ശ്രീ. വി.ഡി പൗലോസ്, ശ്രീ. ജോസഫ് കനകൻ, ശ്രീ.ഷാജി പി.എ എന്നിവരെ ജോയിന്റ് സെക്രെട്ടറിമാർ,   ജോയിന്റ് ട്രെഷറർ ആയി  ശ്രീ. ബിജു കോറോത്തിനെയും തിരഞ്ഞെടുത്തു.

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് പ്രസിഡന്റ് ശ്രീ. ജീവ്സ് എരിഞ്ഞേരിയുടെ അധ്യക്ഷതയിൽ 2018 ജനുവരി  19-നു അബ്ബാസ്സിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന യോഗത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സിജോ സണ്ണി സ്വാഗതം പറഞ്ഞു, സോഷ്യൽ വെൽഫെയർ കൺവീനെർ ശ്രീ. ഹാസിം കെ.എ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി സിജോ സണ്ണി പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ശ്രീ. ആന്റോ ചിറയത്ത് സാമ്പത്തികറിപ്പോർട്ടും,  വനിതാവേദി സെക്രട്ടറി ശ്രീമതി.അനീസ്സ  ഹാസിം വനിതാവേദി  റിപ്പോർട്ടും   അവതരിപ്പിച്ചു .

വനിതാവേദി കൺവീനർ ശ്രീമതി. ശാന്തി വേണുഗോപാൽ ഈ കഴിഞ്ഞ പ്രവർത്തന വർഷത്തിലെ വനിതാവേദിയുടെ വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച്  വിശദീകരിച്ചു. കളിക്കളം കോഓർഡിനേറ്റർ. കുമാരി നന്ദന സന്തോഷ് ആശംസ പ്രസംഗം നടത്തി.