അശാന്തനോട് കാട്ടിയത് കടുത്ത അനാദരവ്‌: കല കുവൈറ്റ്

asanthan[1]

കുവൈറ്റ് സിറ്റി: അന്തരിച്ച പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മൃതദദേഹത്തോട് കടുത്ത അനാദരവാണ് ഫാസിസ്റ്റ് ശക്തികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു. കേരളത്തിൽ നിന്നും തുടച്ചെറിയപ്പെട്ട ജാതിവ്യവസ്ഥയുടെ പുനസ്ഥാപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചിത്രകലയുടെ എല്ലാ സമ്പ്രദായങ്ങളിലും പ്രതിഭ പ്രകടിപ്പിച്ച അശാന്തന്റെ മൃതദേഹത്തിന് എറണാകുളം ദർബാർ ഹാളിന് മുന്നിൽ നേരിടേണ്ടി വന്ന അപമാനത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുത്ത സർക്കാർ നടപടിയെ ശ്ലാഖിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ, ജനറൽ സെക്രട്ടറി ജനറൽ സെക്രട്ടറി എന്നിവർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും ജാഗ്രതയുണ്ടാവണമെന്നും പ്രതികരണങ്ങളും പ്രതിഷേധങ്ങളും  ഉയർന്നുവരണമെന്നും പ്രസ്ഥാവനയിൽ കൂട്ടിച്ചേർത്തു.