ഫോക്ക് ആറാമത് ഡോക്ടർ സുകുമാർ അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു

sukumar azheekode 2018

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ (ഫോക്ക് ) ആറാമത് ഡോക്ടർ സുകുമാർ അഴിക്കോട് അനുസ്മരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ  പ്രസിഡന്റ്‌ ഓമനക്കുട്ടൻ.കെ അധ്യക്ഷത വഹിച്ചു.

സാംസ്കാരിക പ്രവർത്തകരായ ധർമരാജ് മടപ്പളി, ജോൺ മാത്യു, കീർത്തി സുമേഷ്, രഞ്ജിത്ത് വിശ്വം എന്നിവരോടൊപ്പം  ഫോക്ക് ഉപദേശക സമിതി അംഗങ്ങൾ ആയ പ്രവീൺ അടുത്തില, ബിപി സുരേന്ദ്രൻ, അനിൽ കേളോത്ത് വനിതാ വേദി ചെയർ പേഴ്സൺ ലീന സാബു ബാലവേദി കൺവീനർ ആദിത്യൻ ദയാനന്ദൻ ബാലവേദി കോർഡിനേറ്റർ ഗിരിമന്ദിരം ശശികുമാർ  എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ആർട്സ് കൺവീനർ ഷംജു  എം നന്ദിയും രേഖപ്പെടുത്തി.

അനുസ്മരണത്തോടു അനുബന്ധിച്ചു ജൂനിയർ സീനിയർ   വിദ്യാർത്ഥികൾക്കുള്ള   പ്രസംഗമത്സരവും മുതിർന്നവർക്കുള്ള പ്രബന്ധ രചന മത്സരവും സംഘടിപ്പിച്ചു.