അയാർട്കോ മൂവി ക്ലബ് ചലച്ചിത്ര ശിൽപശാല സംഘടിപ്പിക്കുന്നു

iartco

കുവൈത്ത്​ സിറ്റി: കുവൈത്തിലെ സിനിമാപ്രേമികൾക്കായി അയാർട്കോ മൂവി ക്ലബ് ചലച്ചിത്ര ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത സംവിധായകൻ  ശ്യാമപ്രസാദ് നയിക്കുന്ന ശിൽപശാലയിൽ സംവിധായകൻ ഷിബു ഗംഗാധരൻ (പ്രൈസ് ഡി ലോർഡ്, രുദ്രസിംഹാസനം) ഛായാഗ്രാഹകൻ അഴഗപ്പൻ, ഫിലിം എഡിറ്റർ സിജോ ജോസ് ചാലിശ്ശേരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്​ നയിക്കും.

തിരക്കഥ രചന മുതൽ എഡിറ്റിങ്​ വരെ സിനിമ നിർമാണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലനം നൽകും. സംശയ നിവാരണത്തിനും അവസരമുണ്ടാവും. മാർച്ച് 16 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് അഞ്ചുമണി വരെ അർദിയ ജനാദിരിയ ഹാളിൽ ആണ് പരിപാടി. ശിൽപശാലയുടെ രജിസ്ട്രേഷൻ  ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പരിമിതമായ സീറ്റുകളിലേക്ക്​ മുൻകൂട്ടി രജിസ്​റ്റർ ചെയ്യുന്നവർക്ക്​ മാത്രമാണ്​ പ്രവേശനം. രജിസ്​ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 99542592 എന്ന നമ്പറിൽ ബന്ധപ്പെടണം.