കെ ഇ എ കുവൈത്ത്‌ സത്താർ കുന്നിൽ പ്രസിഡന്റ് , സലാം കളനാട് ജനറൽ സെക്രട്ടറി,. രാമകൃഷ്ണൻ ട്രെഷറർ

KEA New

കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയും പ്രഥമ ജില്ലാ സംഘടനയുമായ കാസറഗോഡ്  എക്സ്പാട്രിയേറ്സ്  അസ്സോസിയേറഷൻ  (കെ ഇ എ ) കുവൈറ്റ് .വാർഷികജനറൽ കൗൺസിൽ  യോഗം   പ്രസിഡന്റ് അനിൽ  കള്ളാറിന്റെ  അദ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു.

ജനറൽ  സെക്രട്ടറി മുഹമ്മദ് കുഞ്ഞി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.. കലാ സാംസ്കാരിക ജീവ കരുണ്ണ്യ മേഖലകളിൽ കെ ഇ എ നടത്തിയ സംഭാവനകൾ കുവൈത്ത് സമൂഹത്തിൽ  മതിപ്പുളവാക്കിയതായി  റിപ്പോർട്ട് സൂചിപ്പിച്ചു.

എൻഡോസൾഫാൻ ദുരന്ത ഭൂമിയിലും മലയോര പ്രദേശങ്ങളിലെ പാവങ്ങൾക്കിടയിൽ നടത്തിയ നമുക്കും നൽകാൻ ഒരു നേരത്തെ ഭക്ഷണം പദ്ധതിയും വലിയ നേട്ടമാണെന്നും സെക്രട്ടറി സൂചിപ്പിച്ചു.

 ട്രഷറർ മുനീർ കുണിയ വാർഷിക കണക്കുകൾ അവതരിപ്പിച്ചു.  ചെയർമാൻ എൻജിനീയർ അബൂബക്കർ , രക്ഷാധികാരി സത്താർ കുന്നിൽ, മുഹമ്മദ് ആറങ്ങാടി, സലാം  കളനാട്, രാമകൃഷ്ണൻ, ഹമീദ് മധൂർ, സുധൻ  ആവിക്കര, ഹാരിസ്  മുട്ടുംതല, അബ്ദു കടവത്, സദൻ  നീലേശ്വരം, അഷ്‌റഫ് സുനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

 സംഘടന  പതിനാലാം വർഷത്തിലേക്കു കടക്കുമ്പോൾ കാസറഗോഡ് ജില്ലയിലെ പ്രധാന രണ്ടു സർക്കാർ ആശുപത്രികളിൽ സൗജന്യ മൊബൈൽ ഫ്രീസർ , ജില്ലയിലെ  ബഡ്‌സ് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യത്തിനുള്ള സഹായം നൽകാനുമാണ് പ്രധാന പദ്ധതികൾ

സംഘടനയുടെ  പുതിയ ഭാരവാഹികളായി സത്താർ കുന്നിൽ (പ്രസിഡന്റ് )  സലാം കളനാട് (ജനറൽ സെക്രട്ടറി)  രാമകൃഷ്ണൻ കള്ളാർ (ഖജാൻജി,) നളിനാക്ഷൻ ഒളവറ (ഓർഗനൈസിംഗ് സെക്രട്ടറി)  എന്നിവരെ തിരഞ്ഞെടുത്തു.

 ഹമീദ് മധൂർ (വർക്കിങ്  പ്രസിഡന്റ് )  , അഷ്‌റഫ് തൃക്കരിപ്പൂർ ( ചീഫ് കോർഡിനേറ്റർ  )  സുധൻ ആവിക്കര, കെബീർ തളങ്കര , പി എ നാസർ, സുരേഷ് കൊളവയൽ (.വൈസ് പ്രെസിഡണ്ടുമാർ  ) ഹനീഫ പാലായി , കാദർ കടവത്  , നാസർ ചുള്ളിക്കര, അസീസ് തളങ്കര ( ജോയിൻ സെക്രട്ടറിമാർ  ) സുനിൽ മാണിക്കോത് ( ഫിനാൻസ് സെക്രട്ടറി )   സെമീയുള്ള കെ വി ( മീഡിയ കൺവീനർ )   മുനീർ  കുണിയ  (ഓഡിറ്റർ )    കമറുദ്ദീൻ സി (പബ്ലിക് ബ്ലിക് റിലേഷൻ)  റഹീം ആരിക്കാടി, ഷംസുദ്ദീൻ ബദ്‌രിയ , ഒ വി ബാലൻ ,ജാഫർ  (പബ്ലിക്  റിലേഷൻ കൺവീനർ )  എന്നിവരെയും തിരഞ്ഞെടുത്തു.

സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി സഗീർ തൃക്കരിപ്പൂർ ,  എൻജിനീയർ അബൂബക്കർ (അഡ്വൈസറി ബോർഡ് ചെയർമാൻ)   ,  മഹ്മൂദ് അപ്സര (രക്ഷാധികാരി)  , മൊയ്‌ദു ഇരിയ ( വൈസ് ചെയർമാൻ  ) എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വൈസറി പ്രതിനിധിയായി അനിൽ കള്ളാറിനെയും  അഡ്വൈസറി ബോർഡ് അംഗങ്ങളായി അഷ്‌റഫ് അയ്യൂർ, ഖലീൽ അടൂർ, ഹരി ഗോവിന്ദ് , ഹസ്സൻ സി എച്  എന്നിവരെയും തിരഞ്ഞെടുത്തു.