സാരഥി കുവൈറ്റ് “ഇന്ത്യാ ഫെസ്റ്റ്-2018″ കാര്‍ണിവല്‍

india fest 1

കുവൈറ്റ് ദേശിയദിനാഘോഷത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സാരഥി കുവൈറ്റ് “ഇന്ത്യാ ഫെസ്റ്റ്-2018″ എന്ന്പേരില്‍ സംഘടിപ്പിച്ച കാര്‍ണിവലിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ വേദിയായി. പ്രസിദ്ധ ടെലിവിഷന്‍ അവതാരകനും മായാജാലക്കാരനും പാചകകലയിലെ മുടുചൂടാമന്നനുമായ ശ്രീ രാജ് കലേഷായിരുന്നു കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണം.

india fest 2 raj

ബഹുമാനപ്പെട്ടെ ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സറി ശ്രീ ജലഥി മുഖര്‍ജി കാര്‍ണിവല്‍ ഉത്ഘാടനം ചെയ്തു.സാരഥി പ്രസിഡ്ന്റ് ശ്രീ സജീവ് നാരയണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുവൈറ്റിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളുടെ പ്രതിനിധികള്‍,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.അല്‍മുള്ള അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ ഹുസേഫ,ശ്രീ സാം പൈനുമൂട് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഇന്താ ഫെസ്റ്റ്-2018 ജനറല്‍ കണ്‍വീനര്‍ ശ്രീമതി ബിന്ദു സജീവ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.സാരഥി വെബ്സൈറ്റ്  പുതുമകളോടെ ചടങ്ങിൽ പ്രകാശനം ചെയ്തു.

 

inda fest 3

രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ നീണ്ടുനിന്ന പരിപാടിയില്‍ ബേബി ഷോ മത്സരം,മൊട്ടോര്‍ ബൈക്ക് ഷോ,പാചകമത്സരം, ചിത്രപ്രദര്‍ശനം, ഗെയിസ് കോര്‍ണര്‍,പുസ്തകശാല, മെഡിക്കല്‍ ചെക്ക് അപ്പ്,ഭക്ഷണ മേള,ലൈവ് ഡിജെ,നോര്‍ക്ക ഹെല്പ് സെന്റര്‍,കുവൈറ്റിലെ വിവിധ നൃത്തവിദ്യാലയങ്ങള്‍ അവതരിപ്പിച്ച വിവിധയിനം നൃത്തങ്ങള്‍,സാരഥി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ അരങ്ങേറി.

സാരഥി വനിതാവേദിയും ഹസ്സാവി പ്രാദേശികസമിതിയും ആതിഥ്യമരുളിയ ഇന്താ ഫെസ്റ്റ്-2018 ല്‍ ബിരിയാണി,പായസം,സലാഡ് എന്നീ പാചക മത്സരവും ശ്രീ രാജ് കലേഷ് അവതരിപ്പിച്ച മായാജാലപ്രകടനവും കാണികള്‍ക്ക് പുത്തന്‍ അനുഭവമൊരുക്കി.