കല കുവൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് മാർച്ച് 2 ന്

kala football

കുവൈറ്റ് സിറ്റി: ജനകീയ കായിക ഇനമായ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് 2018 മാർച്ച് 2 വെള്ളിയാഴ്ച സാൽമിയ ദയ്യ ഫുട്ബാൾ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

രാവിലെ 6:30 ന് ആരംഭിക്കുന്ന മത്സരങ്ങൾ 7-A സൈഡ് രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. കല കുവൈറ്റിന്റെ 67 യൂണിറ്റുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.