കുവൈത്ത് ദേശീയ ദിനത്തിൽ ഷിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

shifa medical

കുവൈത്ത്: രാജ്യം അതിന്റെ ദേശീയ വിമോചന ദിനം ആഘോഷിക്കുന്ന ആഹ്ലാദ മുഹൂർത്തത്തിൽ  ജനങ്ങളുടെ ആഹ്ലാദത്തിൽ പങ്കു ചേർന്ന് കൊണ്ടും കുവൈറ്റ് ഭരണകൂടത്തോടുള്ള നന്ദി പ്രകാശിപ്പിച്ചു കൊണ്ടും ഷിഫാ അൽ  ജസീറ മെഡിക്കൽ ഗ്രൂപ്പ്  തങ്ങളുടെ ഫർവാനിയ ,ഫാഹിൽ ,ജലീബ് അൽ ശൗക് (അൽ നാഹിൽ ക്ലിനിക്) ബ്രാഞ്ചുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

എല്ലാ ഡിപ്പാർട്‌മെന്റുകളിലും ഡോക്ടർ കൺസൾറ്റഷൻ സൗജന്യമായിരുന്നു.കൂടാതെ ലാബ്,എക്സ് റേ,അൾട്രാ സൗണ്ട് സ്കാനിംഗ് ,മെഡിസിൻ വിഭാഗങ്ങളിൽ പ്രത്യേകം ഡിസ്‌കൗണ്ടും നൽകി.ഇതിനു പുറമെ ബ്ലഡ് ഷുഗർ,ബ്ലഡ് പ്രെഷർ ചെക്ക് അപ്പ് തികച്ചും സൗജന്യമായിരുന്നു.

ജീവ കാരുണ്യ രംഗത്തു മാതൃകയായ ഷിഫാ അൽ  ജസീറ മെഡിക്കൽ ഗ്രൂപ്പ് ജിസിസി യിലെ നാല്പതിനു മുകളിൽ ബ്രാഞ്ചുകളിലൂടെ തങ്ങളൂടെ സേവനങ്ങൾ നൽകി വരുന്നു.