കെ ഡി എൻ എ മലബാർ മഹോത്സവം:ഒരുക്കങ്ങൾപൂർത്തിയായി, സംവിധായകൻ വിനയൻ മുഖ്യാതിഥി

KDNA

കോഴിക്കോട് ജില്ലാ എൻ ആർ ഐഅസോസിയേഷൻ  കെ ഡി എൻ എ സംഘടിപ്പിക്കുന്ന ഏഴാമത്   ശിഫ അൽ ജസീറ മലബാർ മഹോത്സവം2018  നുള്ളഒരുക്കങ്ങൾ പൂർത്തിയായതായിഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച്‌  2  ന് വെള്ളിയാഴ്ച രാവിലെ 9മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽസ്കൂൾ അങ്കണത്തിൽ (കോഴിക്കോട്ടെ) ‘ സ്വപ്ന നഗരി ‘ എന്ന് നാമകരണംചെയ്തിരിക്കുന്ന വേദിയിൽ   പ്രശസ്തസംവിധായകനും കേരള ഗവ.  ഹോര്ടികോർപ് ചെയർമാനുമായ  ശ്രീ വിനയൻനാട മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യും.കെ ഡി എൻ എ  ഭാരവാഹികളും വിവിധസംഘടനാ പ്രതിനിധികളുംസംബന്ധിക്കും.

ഉച്ചക്ക് ഒരുമണിയോടെ സ്ത്രീകൾക്കായുള്ള തിരുവാതിരകളി ,മമ്മി & മി  മത്സരങ്ങൾ അരങ്ങേറും. മൂന്നുമണിയോടെ കെ.ഡി.എൻ.എ യുടെസ്വന്തം ഗായകർ അവതരിപ്പിക്കുന്ന കോഴിക്കോടൻ തനിമയുള്ള മെഹ്ഫിൽ പരിപാടികളുടെ പ്രത്യേകതയായിരിക്കും.

വൈകിട്ട് നാലുമണിക്ക്  അതിഥികളെയും സാംക്സ്കാരിക നായകരെയും സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്രയോടെ 4.30  നു പൊതുസമ്മേളനം ആരംഭിക്കും. മുഖ്യാതിഥി ശ്രീ വിനയൻ  , ഇന്ത്യൻ എംബസി പി ഐ സി സെക്രട്ടറി ശ്രീ യശ്വന്ത് പി സി എന്നിവർക്ക് പുറമെ സമൂഹത്തിലെവിവിധ ശ്രേണികളിലുള്ളവർസംബന്ധിക്കും.കെ.ഡി.എൻ.എ അംഗങ്ങളുടെ മക്കളിൽ 10 , 12ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയകുട്ടികളെ ചടങ്ങിൽ ആദരിക്കും

 തുടർന്ന് നടക്കുന്ന മുഴുനീളകലാപരിപാടികളിൽ മനോജ് കാപ്പാട് സംവിധാനം ചെയ്യുന്ന വിവിധ സംസ്കാരങ്ങളെ കോർത്തിണക്കികൊണ്ടുള്ള മെഗാ ‘തീം ഷോ’ ഒപ്പന, കെ.ഡി.എൻ.എ കലാകാരികൾ അവതരിപ്പിക്കുന്ന നാട്യ ദൃശ്യങ്ങൾ ,  പിന്നണി ഗായകരായ അപർണ രാജീവ്, അസ്‌ലം പ്രശസ്ത നാടൻ പാട്ടു ഗായിക രേഖ, മാപ്പിളപ്പാട്ടു ഗായിക  ഹുസ്‌ന അനീസ്  എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് അരുൺ ഗ്വിന്നസ്   അവതരിപ്പിക്കുന്ന  കോമഡി ഇനങ്ങൾ എന്നിവ ഇത്തവണത്തെ മലബാർ മഹോത്സവത്തിന് മാറ്റുകൂട്ടും

 പതിവ് പോലെ നാട്ടിൽ നിന്നും പ്രത്യേകമായി എത്തിക്കുന്ന ഹലുവ ,കായവറുത്തതു തുടങ്ങിയ കോഴിക്കോടൻ പലഹാരങ്ങൾ, ഉപ്പിലിട്ടത് ഐസ് ചുരണ്ടി  തുടങ്ങികുട്ടികളുടെ ഇഷ്ട്ട വിഭവങ്ങളുംവിവിധ ഭക്ഷണ സ്റ്റാളുകളും വിപണന   കേന്ദ്രങ്ങളും ഇതോടനുബന്ധിച്ചു സജ്ജീകരിച്ചിട്ടുണ്ട്. കൃഷ്ണൻ കടലുണ്ടി ( പ്രസിഡണ്ട്),ബഷീർ ബാത്ത (വൈസ് പ്രസി .), ഉബൈദ് സി കെ. (ജന.സെക്രട്ടറി).,മുഹമ്മദ് അലിഅറക്കൽ (ട്രഷറർ)   അസീസ്തിക്കോടി, (ചെയര്മാന് സ്വാഗതസംഘം) ഷിജിത് കുമാർ ചിറക്കൽ (കൺവീനർ ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .