ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുമായി കുവൈറ്റ് മലങ്കര മൂവ്മെന്റ് (KMRM)

kmrm

രജത ജൂബിലി ആഘോഷങ്ങള്‍ ‘കൃപ 2018’ ന് വെള്ളിയാഴ്ച മാര്‍ ദിവാനിയോസ് നഗര്‍ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ അബാസിയയില്‍ വച്ച് നടത്തപ്പെടും.  ഒരു വര്‍ഷം നീണ്ടുനില്‍കുന്ന ആഘോഷങ്ങളാണ് ഇതോടനുബന്ധിച്ച് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

രാവിലെ 8.30 ന് മലങ്കര സഭാ ചരിത്ര പ്രദര്‍ശനവും പത്ത് മണിക്ക് രജത ജൂബിലി പൊതു സമ്മേളനവും നടത്തപ്പെടും. പൊതു സമ്മേളനം അഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വത്തിക്കാന്‍ ന്യൂണ്‍ഷ്യ അഭിവന്ദ്യ ഫ്രാന്‍സിസ്കോ പാടില അനുഗ്രഹ സംഭാഷണം നടത്തും. വ്യാഴാഴ്ച (01-03-2018) വൈകിട്ട് അഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവയ്ക്ക് ഹോളി ഫാമിലി കത്തീദ്രല്‍ കുവൈറ്റ് സിറ്റിയില്‍  സ്വീകരണവും അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടത്തപ്പെടും.

തുടര്‍ന്ന്‍ ക്രിസ്തീയ ഗാനമത്സരവും വിവിധ കലാപരിപാടികളും നടത്തപ്പെടും. ഇതിനോടകം KMRM 5 കോടിയിലേറെ രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടത്തിയതായും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ അഭിവന്ദ്യ  കത്തോലിക്കാ ബാവയോടൊപ്പം റവ. ഫാ. ബിനോയി കൊച്ചുകരിക്കത്തില്‍, രാജന്‍ മാത്യു, സണ്ണി തോമസ്‌, ജോര്‍ജ്ജ് ലൂയി പൌവത്ത്, സാംമോന്‍, ബാബുജി ബത്തേരി എന്നിവരും പങ്കെടുത്തു.