മലയാളി മീഡിയ ഫോറം പത്താം വാർഷികം മാർച്ച്​ ഒമ്പതിന്​: പൊലിമയേറ്റാൻ ഉമ്പായിയുടെ ഗസൽ

umbai

കുവൈത്ത്​ സിറ്റി: കുവൈത്തിലെ കേരളീയരായ മാധ്യമപ്രവർത്തകരുടെ  കൂട്ടായ്​മയായ മലയാളി മീഡിയ ഫോറം (എം.എം.എഫ്​)  കുവൈത്തിെൻറ  പത്താം വാർഷികാഘോഷം മാർച്ച്​ ഒമ്പത്​ വെള്ളിയാഴ്​ച നടക്കും. വൈകീട്ട്​ 5.മണിക്ക് അബ്ബാസിയ നോട്ടിങ്​ഹാം ബ്രിട്ടീഷ്​ സ്​കൂൾഒാഡിറ്റോറിയത്തിലാണ്​ പരിപാടി. പ്രശസ്ത പത്രപ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ സീനിയർ അസോസിയേറ്റ്​ എഡിറ്റർ വെങ്കടേഷ് രാമകൃഷ്ണന്‍മുഖ്യാതിഥിയാവും. ‘മാധ്യമങ്ങൾ: സാധ്യതകളും  വെല്ലുവിളികളും’ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഇന്ത്യന്‍ എംബസി പ്രതിനിധികളും കുവൈത്തിലെ സാമൂഹിക-സാംസ്​കാരിക  രംഗത്തെ പ്രമുഖരും സംബന്ധിക്കും.

ആഘോഷത്തിന്​ പൊലിമയേകാൻ പ്രശസ്​ത ഗസൽ ഗായകൻ ഉമ്പായിയുടെ നേതൃത്വത്തിൽ സംഗീതവിരുന്നുമുണ്ടാവും. ഉമ്പായിക്ക് കൂട്ടായി ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണി, പ്രശസ്ത വയലിന്‍സ്റ്റ് ഹെറാൾഡ്, തബലയില്‍ ജിത്തു ഉമ്മന്‍, ഗിറ്റാറില്‍ സമീര്‍ എന്നിവരും ഉണ്ടാകും.പരിപാടിയുടെ വിജയത്തിനായി എം.എം.എഫ്​ ജനറൽ കൺവീനർ ടി.വി. ഹിക്​മത്തി​െൻറയും ഹംസ പയ്യന്നൂരിന്റെയും നേതൃത്വത്തിൽവിപുലമായ സ്വാഗതസംഘം രൂപവത്​കരിച്ച്​ പ്രവർത്തനമാരംഭിച്ചു.

പത്താം വാര്‍ഷികാഘോഷ ഭാഗമായി കുവൈത്തിലെ ഇന്ത്യന്‍ സ്കൂളിലെ വിദ്യര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികൾക്ക്​ ചടങ്ങിൽ സ്വർണമെഡലുകൾ സമ്മാനിക്കും. നിരഞ്ജന ആനന്ദ് (ഇന്ത്യന്‍  എജുക്കേഷണല്‍ സ്കൂള്‍, (ഐ.ഇ.എസ്) ആണ്​ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്​. മെറില്‍ സൂസന്‍ സാം (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍, സാല്‍മിയ-സീനിയര്‍) രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. ഇന്ത്യ ഇൻറര്‍നാഷനല്‍ സ്കൂളിലെ ശശാങ്ക് ചീക്കലയും  നിഷല്‍ അലക്സാണ്ടറും മൂന്നാം സ്ഥാനം പങ്കിട്ടു. കുവൈറ്റിലെ ഇന്ത്യന്‍  സ്കൂളുകളില്‍ നിന്നുംതെരഞ്ഞെടുക്കപെട്ട ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

 

മാധ്യമ സമ്മേളനവും തുടര്‍ന്ന്‍ നടക്കുന്ന ഗസല്‍ വിരുന്നും ആസ്വദിക്കുവാന്‍ കുവൈറ്റിലെ മുഴുവന്‍ മലയാളികള്‍ക്കും സൌകര്യമൊരുക്കിയിട്ടുണ്ടെന്നും മീഡിയ ഫോറം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറീയിച്ചു. വിശദാംശങ്ങള്‍ക്ക് 67765810 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.