ഒരാൾ കത്തുന്ന പല നിറങ്ങൾ” ഉത്തമൻ വളത്തുകാടിന്റെ ശില്പ-ചിത്രപ്രദർശനം

FB_IMG_1522917284097

കുവൈത്ത്: ചിത്രകാരനും കവിയുമായ ഉത്തമൻ വളത്തുകാടിന്റെ എണ്ണ ഛായ ചിത്രങ്ങളുടെ പ്രദർശനം “ഒരാൾ കത്തുന്ന പല നിറങ്ങൾ” മാർച്ച് 30 വെള്ളിയാഴ്ച്ച അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു. മാർച്ച് 30 വെള്ളിയാഴ്ച്ചനടന്ന  പ്രദർശനം കുവൈറ്റിലെ കലാസ്വാദകരെ ഏറെ ആകർഷിച്ചു.

തന്റെ കാലത്തോട് തീക്ഷ്ണമായി സംവദിക്കുന്ന ആഴമേറിയ രചനകളാണ് ഓരോ ചിത്രവും. ശില്പകലയിലും ശ്രദ്ധിക്കുന്ന ഉത്തമന്റെ തെരെഞ്ഞെടുത്ത ശില്പങ്ങളും പ്രദർശനത്തിൽ ഉണ്ടാകും. കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാർക്കൊപ്പം ചിത്രപ്രദർശനം നടത്തിയിട്ടുള്ള ഉത്തമന്റെ കുവൈത്തിലെ ആദ്യ ചിത്രപ്രദർശനമാണ് . കുവൈത്തിലെ കലാസാംസ്കാരികരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്. കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

FB_IMG_1522917308545

FB_IMG_1522917244727 FB_IMG_1522917257980 FB_IMG_1522917290184 FB_IMG_1522917317844 FB_IMG_1522917335503