സൂര്യാ ഫെസ്റ്റ് ഏപ്രിൽ 12-ന്-ഭരതനാട്യ നർത്തകരായ രമ വൈദ്യനാഥനും, ദക്ഷിണ വൈദ്യനാഥനും പങ്കെടുക്കും

soorya2

സൂര്യാ കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സൂര്യാ ഫെസ്റ്റിവൽ 2018′, ഏപ്രിൽ-12, വ്യാഴാഴ്ച്ച, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന  പരിപാടിയിൽ പ്രശസ്ത ഭരതനാട്യ നർത്തകരായ രമ വൈദ്യനാഥനും, ദക്ഷിണ വൈദ്യനാഥനും പങ്കെടുക്കും.