ആർ എസ്.സി. കുവൈത്ത് നോട്ടെക്കിന് പ്രൗഢോജ്വല സമാപനം

Knowtech closing ceremony photo

കുവൈത്ത് സിറ്റി : ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗത്തെ ന്യൂതനാശയങ്ങളെ പരിചയപെടുത്തുന്നതിനും പഠനവിധയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച നോളജ് ആൻറ് ടെക്നോളജി എക്സ്പോ “നോട്ടെക്ക്” സാല്‍മിയയിൽ പ്രഢോജ്വലമായി സമാപിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രഗംത്ത് അനന്ത സാധ്യതകള്‍ നല്‍കുന്ന സോഫ്റ്റ് വെയര്‍ ട്യൂട്ടോറിയല്‍, ഉന്നത വിദ്യാഭ്യാസ രംഗത്ത് ലഭ്യമായ കോഴ്‌സുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്ന ഹൈസൈന്‍, തൊഴിലിടങ്ങളിലെങ്ങനെ സ്മാര്‍ട്ടാകാം എന്നതിനെ വിശദീകരിച്ച എംബ്ളോയബലിറ്റി സ്കില്‍സ് സെമിനാര്‍, നിത്യജീവിതത്തില്‍ അനുവര്‍ത്തമാക്കാനുതകുന്ന ലൈഫ് ടിപ്സ്, വിദ്യാർത്ഥികൾക്കായുള്ള സയൻസ് ബുക്ക് റിവ്യൂ, ശാസ്ത്രമേള,ബുക്ക് ഷെൽഫ് ,എഡ്യൂ എക്സ്പോ തുടങ്ങിയവ പ്രവാസ ലേകത്ത് നവ്യാനുഭവമായി നോട്ടെക്ക് അവതരിപ്പിച്ചു

കുവൈത്തിലെ അഞ്ച് പ്രവിശ്യകളിൽ നിന്നായി വന്ന മത്സരാർത്ഥികളാണ് പങ്കെടുത്തത്. നോട്ടെക്കിൽ ജലീബ് സെന്‍ട്രല്‍ ഒന്നാം സ്ഥാനവും,ഫര്‍വാനിയ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സാങ്കേതിക വൈജ്ഞാനിക രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് ആർ.എസ്.സി. നൽകുന്ന നോട്ടെക്ക് അവാർഡ്, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേർസ് കുവൈത്ത് ചാപ്റ്റർ മുൻ ചെയർമാനും  എഞ്ചിനീയറിംഗ് & നിർമാണ രംഗത്തെ  നിരവധി പുസ്തകങ്ങളുടെ  രചയിതാവും ആയ   ഡോ.അബ്ദുല്‍ റസാഖ് റുമാനിക്ക് സമ്മാനിച്ചു.

അബ്ദുല്‍ ഹഖീം ദാരിമിയുടെ അധ്യക്ഷതയിൽ ഐസിഎഫ് കുവൈത്ത് നാഷനല്‍ ജനറല്‍ കണ്‍വീനര്‍  അഡ്വക്കറ്റ് തന്‍വീര്‍ ഉമര്‍ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു.എഞ്ചിനിയര്‍ അബൂബക്കര്‍ സിദ്ദീഖ്  സ്വാഗതവും ശിഹാബ് വാണിയന്നൂർ നന്ദിയും പറഞ്ഞു.