ലൈഫ് എഗൈൻ ഫൌണ്ടേഷൻ കുവൈറ്റ്‌ ലോക ആരോഗ്യ ദിനം ആഘോഷിച്ചു

life again

കുവൈറ്റിലെ ലൈഫ് എഗൈൻ ഫൌണ്ടേഷൻ 2018  ഏപ്രില്‍ 7  നു  മൈദാൻ  ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച്  LAF  കുവൈറ്റ്ന്റെ  രണ്ടാം വാർഷികവും  ലോക ആരോഗ്യ ദിനവും സംയുക്തമായി   ആഘോഷിച്ചു.

താര സാന്നിദ്ധ്യം നിറഞ്ഞ  ചടങ്ങില്‍ കുവൈറ്റിലെ  ഇന്ത്യൻ സ്ഥാനപതി ശ്രീ ജീവാ  സാഗർ, കുവൈറ്റ് LAF രക്ഷാധികാരികളായ ഡോക്ടർ ഹിന്ദ് ഹമദ് അഹമ്മദ് അൽ ബഹാർ, ശ്രീ മാലിക് ഇസ്സ അഹമ്മദ് അൽ അജീൽ, ലൈഫ്  എഗൈൻ പ്രസ്ഥാനത്തിന്റെ സ്ഥാപക ശ്രീമതി ഗൗതമി തടിമാല, ബോളിവുഡ് താരവും മുൻ ആരോഗ്യ മന്ത്രിയും എംപിയുമായ ശ്രീ ശത്രുഘ്‌ൻ സിൻഹ, ബോളിവുഡ് താരം ശ്രീമതി പൂനം ധില്ലൻ  എന്നിവർക്കൊപ്പം  LAF  കുവൈറ്റ്  പ്രസിഡൻറ്  ശ്രീ  വെങ്കിട് കോഡൂരി, ഉപദേഷ്ടാവായ ശ്രീ സുരേഷ് കെ പി, വൈസ് പ്രസിഡണ്ട് ശ്രീമതി ജയന്തി നടരാജൻ, ജനറൽ സെക്രട്ടറി നീതു സിങ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

 

ലൈഫ് എഗൈൻ ഫൗണ്ടേഷന്റെ ലക്ഷ്യത്തെയും  പ്രവർത്തനങ്ങളെയും  കുറിച്ചു സംസാരിച്ച  ശ്രീമതി ഗൗതമി, കഴിഞ്ഞ  ഒരു വർഷം തന്നെ മെഡിക്കൽ ബോധവത്കരണങ്ങളും മെഡിക്കൽ ക്യാമ്പുകളും  യോഗ ക്ലാസ്സുകളും നടത്തി എന്നത് ഏറെ അഭിമാനം നല്കുന്നതിനോടൊപ്പം മുന്നോട്ടു ളള യാത്രയ്ക്ക് പ്രചോദനം ആവുകയും ചെയ്യും എന്ന്  പ്രതീക്ഷ പ്രകടിപ്പിച്ചു. കാൻസർ പോലെയുള്ള ജീവിത രീതി രോഗങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തിൽ അവയെ പ്രതിരോധിക്കാനും ,പിടിപെട്ടാൽ അതിനെതിരെ പൊരുതാനും ഉള്ള മാനസിക പിന്തുണയും വേണ്ട  സഹായങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ കുവൈറ്റിലെ  പ്രവർത്തനങ്ങൾക്ക്  ഇപ്പോൾ  കുവൈറ്റിലെ സ്വദേശികൾക്കിടയിലും ജന സമ്മതിയേറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ പൂർണ്ണമായ ഒരു ജീവിതത്തിനു ഏറ്റവും  ആവശ്യമായത് രണ്ടു  കാര്യങ്ങൾ ആണ് ഒന്ന് വിദ്യ അല്ലെങ്കില്‍ അറിവ്  രണ്ട്  ആരോഗ്യം, ഇത് രണ്ടും ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ്  ലൈഫ് എഗൈൻ ഇപ്പോൾ മുന്നിൽ കാണുന്ന വെല്ലുവിളി, അതിനായി വിവിധ പരിപാടികൾ  ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ് ഈ കൂട്ടായ്മ.

ശ്രീ ശത്രുഘ്നൻ സിൻഹ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കാൻസർ പ്രതിരോധം  കാൻസർ അതിജീവനം  എന്നിവയെ കുറിച്ചും പ്രത്യേകിച്ചു പുകയിലജന്യമായ ക്യാൻസറിനെതിരെ ഉള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചപ്പോൾ,  പ്രതിരോധകുത്തിവയ്പുകളുടെയും  വാർഷിക ആരോഗ്യ പരിശോധനകളുടെയും പ്രാധാന്യത്തെ കുറിച്ചുമായിരുന്നു ശ്രീമതി പൂനം ധില്ലൻ സംസാരിച്ചത്.

പരിപാടിയുടെ ഭാഗമായി ഇറക്കിയ സോവനീര്‍ കുവൈറ്റിലെ  ഇന്ത്യൻ സ്ഥാനപതി ശ്രീ ജീവാ സാഗർന്റെയും ശ്രീമതി ഗൗതമിയുടെയും  നേതൃത്വത്തിൽ മറ്റു അതിഥികളോടും  നേതൃത്വനിരയോടും  ഒപ്പം LAF  കുവൈറ്റിന്റെ കോർ കമ്മിറ്റി മെംബേർസ് ആയ  ഷൈനി ഫ്രാങ്ക്, വിജയ നായർ, ചിന്നു കോര, നാഗേശ്വര റാവു, പ്രഗ്യ എന്നിവർ ചേർന്നു  പ്രകാശനം നിർവഹിച്ചു.