കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) “ആശ്രയ ഡയാലിസിസ് പദ്ധതി ഉത്ഘാടനം ഏപ്രിൽ 14 നു വയനാട്ടിൽ

wayanadau

കുവൈറ്റ്‌ വയനാട് അസോസിയേഷൻ വയനാട്ടിലെ നിർദ്ധനരും നിരാലംബരുമായ ഡയാലിസിസ് രോഗികൾക്കായി സമർപ്പിക്കുന്നു
“KWA ആശ്രയ” സുൽത്താൻ ബത്തേരി M. E. S KMHM ആശുപത്രിയുമായി അസോസിയേറ്റ് ചെയ്തു നടപ്പാക്കുന്നു.  ഈ മഹനീയ പദ്ധതിയുടെ ഉത്ഘാടനം MES  ആശുപതിയുടെ ഹാളിൽ വച്ച് ഏപ്രിൽ 14 ശനിയാഴ്ച  3.30 PM ന്  നടത്തുന്നു.

 സ്വന്തം വൃക്ക ദാനം ചെയ്ത് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക നൽകിയ  Rev.  Fr. Dr. ഷിബു കുറ്റിപറിച്ചെൽ ആണ്  ഉത്ഘാടകൻ.

കുവൈറ്റ്‌ വയനാട് അസോസിയേഷൻ പ്രതിനിധികൾ, ആശുപത്രി മാനേജ്മെന്റ് പ്രധിനിതികൾ സാമൂഹ്യപ്രവർത്തകർ എന്നിവരും  പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നു എന്ന്  ഭാരവാഹികൾ അറിയിച്ചു.സാമൂഹിക  നന്മ ഉൾക്കൊണ്ടുകൊണ്ട്  ജില്ലയിൽ ആദ്യപടിയായി 10 ലക്ഷം  രൂപയാണ് പ്രോജക്ടിന് വകയിരുത്തിയത് .