കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌- ഷൈജിത്ത്.കെ പ്രസിഡണ്ട്,അബ്ദുൾ നജീബ് ജനറൽ സെക്രട്ടറി, വിനീഷ്.പി.വി ട്രഷറർ

kda team

കുവൈറ്റ്‌: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2018- 2019 വർഷത്തെ  ഭാരവാഹികളായി ഷൈജിത്ത്.കെ പ്രസിഡണ്ടായും,  അബ്ദുൽ നജീബ്.ടി.കെ  ജനറൽ സെക്രട്ടറിയായും, വിനീഷ്.പി.വി യെ  ട്രഷറർ ആയും വാർഷിക  എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി മജീദ്.എം.കെ, ശ്രീനിഷ്.സി (വൈസ് പ്രസിഡന്റുമാര്‍), ജാവേദ്  ബിൻ ഹമീദ് (ജോയിന്റ് സെക്രെട്ടറി), അഷ്‌റഫ്.കെ.പി (ജോയിന്റ് ട്രഷറര്‍), ഷംസുദ്ധീൻ.ടി.കെ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി),ശിവദാസ് പിലാക്കാട്ട് ( വെല്‍ഫയെര്‍ &  ഇന്‍വെസ്റ്റ്‌മെന്റ്), ഷാജി.കെ.വി ( ആര്‍ട്സ് & കള്‍ച്ചര്‍),സിദ്ദിഖ് കട്ടിപ്പാറ (വെബ്‌ & ഐ ടി ), ഷിജു കട്ടിപ്പാറ ( മീഡിയ & പബ്ലിക്‌ റിലേഷന്‍സ്) അനിൽ കുമാർ.കെ.കെ ( മെംബെര്‍ഷിപ്‌ & ഡാറ്റ  മാനെജ്മെന്റ്), സിദ്ദിഖ്.സി.പി ( സ്പോര്‍ട്സ്) എന്നിവരെയും യോഗം ഐകകണ്‍ടെന തെരഞ്ഞെടുത്തു. വരണാധികാരികളായ സിറാജ് എരഞ്ഞിക്കൽ, രാധാകൃഷ്ണൻ എന്നിവർ തെരെഞ്ഞെടുപ്പ് നിയ ന്ത്രിച്ചു.

അബ്ബാസിയ ഹൈഡെയിൻ,ഹാളിൽ ചേർന്ന വാര്ഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ഹനീഫ്.സി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷൈജിത്ത് .കെ വാർഷിക റിപ്പോർട്ടും, ട്രഷറർ ദാസ്.കെ.ടി സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഹനീഫ്.സി, ദാസ്.കെ.ടി, രാജഗോപാലൻ.ഇ, ഹമീദ് കേളോത്ത്, റിഷി ജേക്കബ്, സ്മിത രവീന്ദ്രൻ, സിദ്ധാർത്ഥൻ കുരുവട്ടൂർ, ഷരീഫ് താമരശ്ശേരി,നജീബ്.പി.വി, ഭരതൻ.ഇ.സി, അസ്‌ലം.ടി,വി, വാരിജാക്ഷൻ, ജിനീഷ്, സിബി ഉള്ളാട്ടിൽ, നീനാ രാജഗോപാൽ, ശാഖി റാണി ഭരതൻ, മനോജ് കാപ്പാട് തുടങ്ങിയവര്‍  ആശംസകള്‍  അര്‍പ്പിച്ചുകൊണ്ട്  സംസാരിച്ചു. വാര്ഷിക ജനറൽ ബോഡി  യോഗത്തിൽ  ഷൈജിത്ത്.കെ സ്വാഗതവും,വിനീഷ്.പി.വി നന്ദിയും പ്രകാശിപ്പിച്ചു.