കുവൈറ്റ് അൽ-കന്ദരി ഷൂട്ടിങ്ങ് മത്സരം, ശരണ്യാ ദേവി ചാമ്പ്യൻ

Media-1

പത്താമത് അൽ കന്ദരി ഷൂട്ടിങ്ങ് വനിതാ വിഭാഗം 50 മീറ്റർ സ്നൈപർ വിഭാഗത്തിൽ മലയാളിയായ ശരണ്യ ദേവി ഒന്നാം സ്ഥാനവും ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി. അൽ-കന്ദരി ഷൂട്ടിങ്ങ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വനിതക്ക് ഇത്രയും ഉയർന്ന സ്ഥാനം ലഭിക്കുന്നത്.

കുവൈറ്റിലെ മൈദാൻ ഷൂട്ടിങ്ങ് റേഞ്ചിൽ വെച്ചു നടന്ന മത്സരത്തിൽ നൂറു കണക്കിന് മത്സരാർത്ഥികളിളെ പിന്തള്ളിയാണ് ശരണ്യ ഒന്നാമതെത്തിയത്. അവസാന ഘട്ടത്തിൽ  തിരഞ്ഞെടുത്ത 20 പേരിൽ കുവൈറ്റ് സ്വദേശിനികളായ ഫാതിമ ഇമാൻ, വാസമിഹ് ബന്ദർ എന്നിവർക്ക് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.പിസ്റ്റൾ, എയർ ഗൺ എന്നീ വിഭാഗങ്ങളിലായിരുന്നു മറ്റു മത്സരങ്ങൾ.

എറണാകുളം സ്വദേശി മഹേഷിന്റെ ഭാര്യയായ ശരണ്യ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അധ്യാപികയാണ്. കലാ സാംസ്ക്കാരിക മേഘലയിൽ സജീവമായ ശരണ്യ നല്ലൊരു ചിത്രകാരി കൂടിയാണ്. 2017 ലെ തോപ്പിൽ ഭാസി നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും ശരണ്യക്കായിരുന്നു.

കുവൈത്തിലെ വിവിധ രംഗത്തുള്ള പൗരപ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പാർലമെന്റ് അംഗം ഫൈസൽ അൽ-കന്ദരി വിജയികൾക്ക് മെഡലും ക്യാഷ് അവാർഡും സമ്മാനിച്ചു.

Media-2