നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

Office beauros

കുവൈറ്റ് സിറ്റി : നായര്‍ സര്‍വ്വീസ് സൊസൈറ്റി കുവൈറ്റ് 2018-19 നടപ്പുവര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസാദ്പത്മനാഭനെ പ്രസിഡന്റായും സജിത് സി. നായരെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹരികുമാറാണ് പുതിയ ട്രഷറര്‍, ജയകുമാര്‍ വൈസ് പ്രസിഡന്റും അനീഷ് പി. നായര്‍ ജോയിന്റ് സെക്രട്ടറിയുമാണ്.

നിഷാന്ത് മേനോന്‍ (ജോയിന്റ് ട്രഷറര്‍), രാധാകൃഷ്ണന്‍ (വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍), രാജേഷ്‌കുമാര്‍ (ജോയിന്റ് വെല്‍ഫെയര്‍), സുജിത്ത് സുരേശന്‍ (ഐ.ടി.& പബ്ലിക് റിലേഷന്‍) ശ്രീകുമാര്‍ വി. പിള്ള (സര്‍വ്വീസ് മാഗസീന്‍ കോര്‍ഡിനേറ്റര്‍) ഗുണപ്രസാദ് (ആഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.ബൈജുപിള്ള, കെ.പി. വിജയകുമാര്‍, ശശികുമാര്‍ എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായും തെരെഞ്ഞെടുത്തു.

വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി ബാബു നാരായണന്‍ (അബ്ബാസിയ, ജഹ്‌റ, ഹസ്സാവി), പത്മകുമാര്‍ (മംഗഫ്), ശ്രീകുമാര്‍ (ഫാഹാഹീല്‍, മീനാഅബ്ദുള്ള), ബിജുമോന്‍ (ഫര്‍വ്വാനിയ, ഖൈത്താന്‍), സജീവ് മണിത്തൊടി (റിഗായ്), വിനോദ് രാജന്‍ (സാല്‍മിയ), സജീന്ദ്രകുമാര്‍ (ഷര്‍ഖ്) രാധാകൃഷ്ണന്‍ (അബൂഹലീഫ) എന്നിവരെ അതത് ഏരിയ പ്രതിനിധിസഭാ അംഗങ്ങള്‍ തെരഞ്ഞെടുത്തു. സുനില്‍മേനോന്‍ രക്ഷാധികാരിയായി തുടരും. പ്രസിഡന്റ് പ്രസാദ് പത്മനാഭന്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു സംസാരിച്ചു.