അഭിമന്യുവിന്റെ കൊലപാതകത്തിൽ കല കുവൈറ്റ്‌ പ്രതിഷേധിച്ചു

abhimanyu

കുവൈറ്റ്‌ സിറ്റി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് ക്രിമിനൽസംഘം കൊലപ്പെടുത്തിയതിൽ കല കുവൈറ്റ്‌ ‌ പ്രതിഷേധിച്ചു.

മത വർഗ്ഗീയ തീവ്രവാദ സംഘടനകൾ സാമൂഹിക സന്തുലിതാവസ്ഥക്ക് അത്യന്തം അപകടകരമാണ്. നിരപരാധിയായ വിദ്യാർഥിനേതാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാൻ മതനിരപേക്ഷശക്തികൾ മുന്നോട്ടുവരണം. കോളേജ്‌ ക്യാമ്പസുകളിൽ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും, ക്യാമ്പസുകളെ വർഗീയതീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടലിന് മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന പൊതുസമൂഹം തയ്യാറാവണമെന്നും കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ആക്റ്റിംഗ്‌ ജനറൽ സെക്രട്ടറി എം.പി.മുസ്ഫർ എന്നിവർ പ്രതിഷേധക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.