വെല്‍ഫെയര്‍ കേരള നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി

welfare

പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വെല്‍ഫെയര്‍ കേരള കുവൈത്ത് നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കി. വെല്‍ഫെയര്‍ കേരള കേന്ദ്ര ജനറല്‍ സെക്രെട്ടറി മജീദ്‌ നരിക്കോടന്‍ , വൈസ് പ്രസിഡന്റ്‌ കൃഷ്ണദാസ്‌ എന്നിവര്‍ക്ക് സെന്‍ട്രല്‍ കൌണ്‍സില്‍ യോഗത്തില്‍ യാത്രയയപ്പ് നല്‍കി. ഇരുവരും വെല്‍ഫെയര്‍ കേരള കുവൈത്ത് സ്ഥാപക നേതാക്കളാണ്.

ദീര്‍ഘകാലം പ്രവാസി സമൂഹത്തിനു സേവനങ്ങള്‍ നിര്‍വ്വഹിച്ച രണ്ടു വ്യക്തിത്വങ്ങളാണ് പ്രവാസത്തോട് വിട പറയുന്നതെന്ന് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അബുഹലീഫ തനിമ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ വെല്‍ഫെയര്‍ കേരള ആക്ടിംഗ് പ്രസിഡന്റ്‌ അന്‍വര്‍ സയീദ്‌ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മാരായ വിനോദ് പെരേര,അബ്ദു റഹ്മാൻ എന്നിവരും അനിയൻ കുഞ്ഞ്,ഗിരീഷ്,മഞ്ചു മോഹനൻ,അൻവർ സാദത്ത്,അഷ്കർ,കെ.മൊയ്തു,റഫീഖ് ബാബു,അൻവർ ഷാജി,മോഹനൻ,ഗഫൂർ, എന്നിവരും സംസാരിച്ചു. മജീദ്‌ നരിക്കോടന്‍ , കൃഷ്ണദാസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഇരുവര്‍ക്കും വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ഉപഹാരം അന്‍വര്‍ സയീദ്‌ കൈമാറി.