പൊലിക നാടൻ പാട്ടുക്കൂട്ടം രണ്ടാമത് വാർഷികം ആഘോഷിച്ചു

polika

കുവൈറ്റ് : പൊലിക നാടൻ പാട്ടുക്കൂട്ടം രണ്ടാമത് വാർഷികം പൊലിക്കളം-2018  ജൂലൈ 20 വെള്ളി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ചടങ്ങു്  തനതു നാട്ടു വാദ്യങ്ങളുടെ അകമ്പടിയോടെ വിശിഷ്ട്ട അതിഥി  പ്രശസ്ഥ നാടൻ പാട്ടു കലാകാരനും ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ പി സീ ദിവാകരൻകുട്ടി  ഉദ്‌ഘാടനം ചെയ്തു.

തുടർന്ന് കുവൈറ്റിലെ പ്രശസ്ഥ നാടൻ പാട്ടുകലാകാരന്മാർ പങ്കെടുത്ത നാടൻപാട്ട് മത്സരം  അരങ്ങേറി . മത്സരത്തിൽ ചിലമ്പൊലി  കുവൈറ്റ് ഒന്നാം സ്ഥാനവും, ഫ്രണ്ട് ഓഫ് കണ്ണൂർ രണ്ടാം സ്ഥാനവും ,കെ ആർ  എച്  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശേഷം സദസിന്നെ മേളത്തിന്റെ വിസ്മയത്തിൽ ആറാടിച്ച  ശ്രീനാഥ് ന്റെ നേതൃത്വത്തിൽ വാദ്യകലാക്ഷേത്ര കുവൈറ്റിന്റെ കലാകാരൻമാർ അവതരിപ്പിച്ച പഞ്ചാരിമേളം അരങ്ങേറി.

തുടർന്നു ശ്രീ പി സീ ദിവാകരൻകുട്ടിയുടെ നേതൃത്വത്തിൽ പൊലിക  അവതരിപ്പിച്ച നാടൻ പാട്ട്  അരങ്ങേറി. ശ്രീ സന്ദീപ് ചങ്ങനാശ്ശേരി സ്വാഗതവും ശ്രീ സുനിൽ രാജ് നന്ദിയും രേഖപ്പെടുത്തി.