ഇന്ത്യൻ ബിസിനസ്&പ്രൊഫെഷണൽ കൗൺസിൽ(IBPC), കുവൈറ്റ് 9.27ലക്ഷം കേരളാ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.

kerala floods

ഇന്ത്യൻ ബിസിനസ്&പ്രൊഫെഷണൽ കൗൺസിൽ(IBPC), കുവൈറ്റ് 9.27ലക്ഷം കേരളാ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ബഹുമാനപെട്ട വ്യവസായ സ്പോർട്സ് വകുപ്പ്  മന്ത്രി ശ്രീ EP ജയരാജന്   ഐബിപിസി പ്രതിനിധി ചെക്ക്‌ കൈമാറുകയും, ബഹു. മന്ത്രി  ഇ പി ജയരാജൻ ഈ മഹാപ്രളയ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കുചേരാൻ ഐബിപിസി കുവൈറ്റ് കാണിച്ച സന്മനസിനു കേരളാജനതയുടെ പേരിൽ നന്ദിയും കടപ്പാടും അറിയിച്ചു.

കേരളത്തിൽ ഉണ്ടായ പ്രളയ ദുരന്തത്തിൽ മുന്നോറോളം പേരുടെ മരണത്തിൽ ആദരാഞ്ജലികൾ അറിയിക്കുകയും അതോടൊപ്പം ഐബിപിസി കുവൈറ്റ് കേരളാജനതയുടെ കൂടെ ഒരു കൈത്താങ്ങായി ഉണ്ടാകും എന്ന്   ഐ ബി പി സി കമ്മിറ്റിയുടെ പേരിൽ  ചെയർമാൻ ശ്രീ ഷിവി ഭാസിൻ കേരള ഗവെർന്മേന്റിനെ അറിയിച്ചു.