മുജ്‌തബ ക്രിയേഷന്‍ & ഇവെന്റ്സ് കരിയര്‍, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

mujtaba excellance awards

കുവൈറ്റ് സിറ്റി : മുജ്‌തബ   ക്രിയേഷന്‍ & ഇവെന്റ്സ് കുവൈത്തിലെ   ബിസിനസ്സ് , കരിയര്‍ രംഗത്തെ മികവുകളെ മുന്‍നിര്‍ത്തി സമ്മാനിക്കുന്ന പ്രഥമ  കരിയര്‍, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ  പ്രഖ്യാപിച്ചു.  പി.എസ് കൃഷ്ണൻ, ക്വാളിറ്റി മുസ്തഫ, പി. വി.ഇബ്രാഹിം, നാസര്‍ പട്ടാമ്പി, എല്‍ദോസ്  എന്നിവർ  ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡിനും  പി.എന്‍. ജെ. കുമാര്‍, മാത്യൂസ് വര്‍ഗ്ഗീസ് , ദിലി പാലക്കാട് , ഡോ: ശാന്ത മരിയ ജെയിംസ്  എന്നിവർ  കരിയര്‍ എക്‌സലന്‍സ് അവാര്‍ഡിനും അര്‍ഹരായി.

സെപ്റ്റംബര്‍  21 ന് വെള്ളിഴായ്ച്ച വൈകീട്ട് ആറു മണിക്ക്  അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍  മുജ്‌തബ  ക്രിയേഷന്‍ & ഇവെന്റ്സ്  സംഘടിപ്പിക്കുന്ന ഇശല്‍ നില -2018സംഗീത സായാഹ്നത്തില്‍  കരിയര്‍- ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

mujtaba excellance awards 2

mujtaba excellance awards 3

mujtaba excellance awards 4