പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം: രവിപിള്ള

ravi pillai

കുവൈറ്റ് സിറ്റി: പ്രളയ ദുരിതത്തിൽ പ്രയാസപ്പെടുന്ന കേരളത്തെ സഹായിക്കാനും
പുതിയ കേരള സൃഷ്ടിയിൽ പങ്കാളികളാകാനും കുവൈറ്റ് പ്രവാസി സമൂഹത്തോട് നോർക്ക ഡയറക്ടർ ഡോക്ടർ രവിപിള്ള അഭ്യർത്ഥിച്ചു. കുവൈറ്റിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്.

കുവൈറ്റില്‍ നിന്നും കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി 30 കോടി രൂപ
സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രവി പിള്ള പറഞ്ഞു.  ഇതിനെ
ഭാഗമായി മന്ത്രിമാരിൽ ഒരാൾ കുവൈറ്റിൽ എത്തുമെന്നും അദ്ദേഹം അറീയിച്ചു.

മുഖ്യമന്ത്രിയുടെ ലോക മലയാളികളോടുള്ള അഭ്യർത്ഥനയായ ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്നും കുവൈറ്റ്-ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ദുരിതാശ്വാസ പ്രവർത്തങ്ങൾ ഏകോപിപ്പിക്കാൻ നോർക്കയുടെ ചുമതലയുള്ള രവി പിള്ള കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വരവിനു മുന്നോടിയായി കുവൈറ്റിലെ സംഘടനാ ഭാരവാഹികളുടെയും ബിസിനസ്സ് പ്രതിനിധികളുടെയും യോഗങ്ങൾ ഒക്ടോബര് അഞ്ചിന് വിളിച്ചു ചേർക്കുമെന്നും നോർക്ക ഡയറക്ടർ എന്ന നിലയിൽ താനും കുവൈറ്റിലെ ലോക കേരള സഭ അംഗങ്ങളും ഇതിനു നേതൃത്വം നൽകും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാ അംഗവുമായ എൻ.അജിത്കുമാർ, ലോക കേരളാ സഭാംഗങ്ങളായ വര്‍ഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട്, ബാബു ഫ്രാന്‍സിസ്, ശ്രീംലാല്‍, തോമസ്സ് കടവില്, ഷറഫുദ്ദീൻ കണ്ണോത് എന്നിവര്‍ പങ്കെടുത്തു.