മലയാളി മീഡിയ ഫോറം കുവൈത്തിന് പുതിയ നേതൃത്വം, സജീവ് പീറ്റർ ജനറൽ കൺവീനർ

MMF 2018 GC&C'S

കുവൈറ്റിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കുവൈറ്റ്‌ 2018-2019 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു. സജീവ്‌ പീറ്റര്‍ ( കുവൈറ്റ്‌ ടൈംസ്‌ )ജനറല്‍ കണ്‍വീനര്‍ ആയും , നിക്സന്‍ ജോര്‍ജ് (ഏഷ്യാനെറ്റ്‌ ), ജലിന്‍ തൃപ്രയാര്‍ (ജയ് ഹിന്ദ്‌ ) എന്നിവര്‍ കണ്‍വീനര്‍മാര്‍ ആയുമുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയേയുമാണ് തെരഞ്ഞെടുത്തത്.

സത്താര്‍ കുന്നില്‍ വരണാധികാരി ആയി നടന്ന തെരഞ്ഞെടുപ്പില്‍  ഐക്യകണ്ഠേനയാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്. മുന്‍ കമ്മറ്റി  ജനറല്‍ കണ്‍വീനര്‍ ടി വി ഹിക്മത്  അധ്യക്ഷത വഹിച്ച വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ കണ്‍വീനര്‍ ഗിരീഷ്‌ ഒറ്റപാലം വാര്‍ഷിക റിപ്പോര്‍ട്ടും , കണ്‍വീനര്‍ നിജാസ് കാസിം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സാമൂഹ്യ പ്രതിബദ്ധതയോടെ തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള കടമ നിര്‍വഹിക്കാന്‍ കഴിഞ്ഞതായി യോഗം വിലയിരുത്തി, സുതാര്യവും സന്തുലിതവും ആയ പ്രവര്‍ത്തനങ്ങളുമായി കുവൈറ്റ്‌ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന്  ഇന്ത്യന്‍ സമൂഹത്തിനു ഗുണകരമായ രീതിയില്‍ ഈ പ്രവര്‍ത്തന വര്‍ഷവും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യോഗം പുതിയ കമ്മറ്റിയെ ചുമതലപ്പെടുത്തി.