വിദ്യാരംഭം രജിസ്ട്രേഷന്‍ ആരംഭിച്ചു

NSS vidyarambham

കുവൈറ്റ് സിറ്റി : എന്‍.എസ്.എസ്.കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തുന്നു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച രാവിലെ 5 മണിമുതല്‍ ആരംഭിക്കുന്ന ചടങ്ങ് മംഗഫ് സംഗീത ആഡിറ്റോറിയത്തില്‍ നടക്കും.

ഇത്തവണ കുരുന്നുകളെ എഴുത്തിനിരുത്തി അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു കൊടുക്കുന്നത് കുവൈറ്റിലെ പ്രശസ്ത ഡോക്ടര്‍ സരിതയാണ്. പാഠപുസ്തകങ്ങള്‍, സംഗീത ഉപകരണങ്ങള്‍ മുതലായവ പൂജവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തലേദിവസം (18-9-2018) വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സംഗീത ഹാളില്‍ എത്തിക്കേണ്ടതാണ്.

ജാതിമത ഭേദമന്യേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുവാന്‍ താല്‍പര്യമുള്ള രക്ഷിതാക്കള്‍ www.nsskuwait എന്ന വെബ്സൈറ്റ് വഴിയോ താഴെപ്പറഞ്ഞിരിക്കുന്ന ഏരിയാ കോര്‍ഡിനേറ്ററന്മാരുടെ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Abbasiya/ Jahara/ Hassawi-65821942, Mangaf – 98853593, Fahaheel/Mina Abdullah – 66631175, Abuhalifa/ Mahboulla – 69014988, Farwaniya/Khaitan – 65024472, Riggae – 66042210, Salmiya-65595457, Sharq – 99775167