നവകേരളത്തിനായി കുവൈത്തിലെ ഇന്ത്യൻ ബിസിനസ് സമൂഹവും

IMG-20181007-WA0031

കുവൈത്ത് : പ്രളയ ദുരന്തത്തിൽ നിന്നും പുതിയ കേരളത്തിലേക്ക് കുതിക്കുന്ന കേരള സമൂഹത്തിനു താങ്ങായി കുവൈത്തിലെ ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ സഹായവും ഉണ്ടാകും. നോർക്ക ഡയറക്ടറും വ്യവസായിയുമായ ഡോ. രവി പിള്ളയും പ്രവാസി ക്ഷേമനിധി അംഗങ്ങളും വിളിച്ചു ചേർത്ത യോഗത്തിൽ പതിനൊന്നു കോടിയോളം രൂപയുടെ സഹായ പ്രഖ്യാപനങ്ങൾ ഉണ്ടായി.

ഒക്ടോബർ  20 ന് കേരള വ്യവസായ വകുപ്പുമന്ത്രി പി.ജയരാജൻ  കുവൈത്തിൽ എത്തുന്നുണ്ട്. കൂടുതൽ പ്രവാസികൾ ഗ്ലോബൽ സാലറി ചലഞ്ച് എന്ന മുഖ്യമന്ത്രിയുടെ അഭ്യർത്‌ഥനയുമായി സഹകരിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

IMG-20181007-WA0028