മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സമസ്യ-2018 പ്രശ്നോത്തരി സംഘടിപ്പിച്ചു

mal mission

കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സൂര്യകാന്തി കോഴ്‌സിലെ  കുട്ടികൾക്കായി സമസ്യ-2018 പ്രശ്നോത്തരി സംഘടിപ്പിച്ചു. അബ്ബാസിയ SMCA ഹാളിൽ വെച്ച് നടന്ന പരിപാടി കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗവുമായ ജോൺ മാത്യു ഉദ്‌ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ജെ.സജി അധ്യക്ഷത വഹിച്ചു.

കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, SMCA പ്രസിഡന്റ് റിജോയ് വർഗ്ഗീസ് എന്നിവർ ആശംസകളര്പ്പിച്ച് സംസാരിച്ചു. കല കുവൈറ്റ്, SMCA എന്നീ മേഖലകളിൽ നിന്ന് 8 ടീമുകൾ പങ്കെടുത്ത പ്രശ്നോത്തരിയിൽ കല കുവൈറ്റ് സാൽമിയ പഠന കേന്ദ്രത്തിലെ ഹിലാൽ, ധനുശ്രീ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കല കുവൈറ്റ് ഫഹാഹീൽ പഠന കേന്ദ്രത്തിലെ അദ്വൈത് അഭിലാഷ്, പൃഥ്വിരാജ് ടീം രണ്ടാം സ്ഥാനവും, കല കുവൈറ്റ് അബുഹലീഫ പഠന കേന്ദ്രത്തിലെ ഐവിൻ മാത്യു, സുമൻ സോമരാജ് ടീം മൂന്നാം സ്ഥാനവും നേടി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം വി.അനിൽകുമാർ പ്രശ്നോത്തരിക്ക് നൽകി. മലയാളം മിഷന് കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ സാം പൈനുംമൂട്, സനൽകുമാർ, എബി വരിക്കാട്, തോമസ് കുരുവിള, സജീവ് എം.ജോർജ്ജ്, ഷരീഫ് താമരശ്ശേരി മലയാള പഠന ക്ലാസ്സിലെ കുട്ടികൾ, രക്ഷിതാക്കൾ ഉൾപ്പടെ നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിന് കുവൈറ്റ് ചാപ്റ്റർ അംഗം അബ്ദുൽ ഫത്താഹ് തയ്യിൽ സ്വാഗതവും, ചാപ്റ്റർ അംഗം സജിത സ്കറിയ നന്ദിയും രേഖപ്പെടുത്തി.