രാഘവൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

foke raghavan master

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്പാട്സ്.  അസോസിയേഷൻ ഫോക്ക് അനശ്വര സംഗീതജ്ഞൻ രാഘവൻ മാസ്റ്ററുടെ ഓർമയ്ക്കായി അനുസ്മരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സേവ്യർ ആന്റണി സ്വാഗതം ആശംസിച്ച  ചടങ്ങിൽ പ്രസിഡന്റ്‌ കെ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ  ഉപദേശക സമിതി അംഗം ബിപി സുരേന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി.


ഫോക്ക് വൈസ് പ്രസിഡന്റ്‌ അനൂപ് കുമാർ  വിനോദ് കുമാർ ഷൈജു പള്ളിപ്പുറം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ ഉൾപെടുത്തി

ഫോക് കലാകാരൻമാർ അവതരിപ്പിച്ച ഗാന സന്ധ്യയും ഉണ്ടായിരുന്നു.  മുഖ്യ രക്ഷാധികാരി ജയശങ്കർ  ഉപദേശക സമിതി അംഗങ്ങൾ ആയ അനിൽ കേളോത്ത്, പ്രശാന്ത്.കെ, വനിതാ വേദി ചെയർപേഴ്സൻ ലീന സാബു വനിതാവേദി കൺവീനർ രമ സുധീർ  ബാലവേദി കൺവീനർ ആദിത്യൻ ദയാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു.
ഫോക്ക് പ്രളയ ദുരിതാശ്യാസ നിധിയിലേക്ക് വ്യക്തിപരമായി 551 ദിനാർ സമാഹരിച്ച മെമ്പർ ശ്രീ.പി.കെ.രവീന്ദ്രനിൽ നിന്ന് പ്രസിഡണ്ട് തുക ഏറ്റുവാങ്ങി അനുമോദിച്ചു.
ട്രെഷറർ വിനോജ്  ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .’