മൂന്നാമത് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചന മത്സരം

Basheer

ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) – കുവൈറ്റിന്‍റെ എട്ടാമത്   വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനവും, വാർഷികാഘോഷങ്ങളുടെയും ഭാഗമായി കുട്ടികൾക്കായി മൂന്നാമത് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചന മത്സരം സംഘടിപ്പിക്കുന്നു. 8 മുതൽ  12 ക്ലാസ് വരെയുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മലയാളത്തിലും, ഇംഗ്ലീഷിലും ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

നവംബർ 16-ന്, ഉച്ചക്ക് 3 മുതൽ 4 മണി വരെ ക്യാപ്ക്യു (എക്സംപ്ലറി പ്രൈവറ്റ് ട്യൂഷൻ സെന്‍റർ,ബ്ലോക്ക് # 3) മംഗഫിൽ വെച്ചാണ് മത്സരം. വിജയികൾക്ക് ഡിസംബർ 7-ന് നടക്കുന്ന ജെ.സി.സി-യുടെ വാർഷിക പരിപാടിയിൽ വെച്ച് എട്ടാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാര ജേതാവ് ശ്രീ. നെടുമുടി വേണു സമ്മാനങ്ങൾ വിതരണം ചെയ്യും. ഒന്നാം സമ്മാനം നേടുന്ന ചെറുകഥ പരിപാടിയോടനുബന്ധിച്ചു  പുറത്തിറക്കുന്ന സോവനീറിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

പങ്കെടുക്കുവാൻ താൽപ്പര്യമുള്ള വിദ്ധാർത്ഥികൾ പേര്, വയസ്സ്,  ക്ലാസ്, സ്കൂൾ, മത്സരിക്കുന്ന ഭാഷ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്ട്രേഷന് ഓൺലൈൻ ആയി jcckuwait2010@gmail.com എന്ന   ഇ-മെയിലിലേക്കോ, 51785735 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക്94074803 / 99170905 എന്നീ നമ്പറുകളിൽ  ബന്ധപ്പെടുക.