കെ കെ എം എ മാഗ്നെറ് വളണ്ടിയർ ദിനാചരണം: നവംബര് 23 ന്; വിപുലമായ പരിപാടികൾ

kkma magnet

കുവൈത്ത്‌ : ഡിസംബർ 5 ലോക വളണ്ടിയർ ദിനാചരണ ഭാഗമായി  കെ കെ എം എ യുടെ  സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ്റിന്റെ നേതൃത്വത്തിൽ നവംബര് 23 നു വളണ്ടിയർ ദിനമായി ആചരിക്കും . 23 നു രാവിലെ എട്ടു മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് .  വളണ്ടിയർമാർക്കായി രാവിലെ എട്ടര മുതൽ പതിനൊന്നു   “എനർജൈസ്”  വളണ്ടിയർ ലീഡര്ഷിപ് പരിശീലന പരിപാടി നടക്കും. പ്രമുഖ അന്തർദേശീയ പരിശീലകനും എക്സെൽഡിയ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി ഇ ഓ യുമായ മുഹമ്മദ് ഫാറൂഖ് നേതൃത്വ പരിശീലനം നൽകും .

 

ട്രെയിനിങിൽ പങ്കെടുക്കാൻ ,https://goo.gl/forms/go6NBmKIyWjbcCV22 എന്ന ലിങ്കിൽ പേര് രേജിസ്റെർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം ലഭിക്കുക .

ബാച്ചലേഴ്‌സിനായി ഇന്ത്യൻ ബിരിയാണി പാചകം ,ഇന്ത്യൻ വനിതകൾക്കായി സാലഡ് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. . വൈകുന്നേരം മൂന്നര മുതൽ മത്സര വിഭവങ്ങളുടെ പ്രദർശനവും വില്പനയും നടക്കും. പെട്ടെന്നുള്ള ഹൃദയാഘാതം അനുഭവപ്പെടുന്നവർക് നൽകേണ്ട സി പി ആർ പരിശീലനം വൈകുനേരം നാലര മുതൽ നടക്കും .

വൈകുനേരം അഞ്ചര മുതൽ പൊതുസമ്മേളനം നടക്കും . കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും . മാഗ്നെറ്റിന്റെ പ്രവർത്തനത്തിൽ മികച്ച സേവനവും സഹായവും നൽകിയവരെ ചടങ്ങിൽ വെച്ച് ആദരിക്കും .

കുവൈത്തിലെ സാമൂഹ്യ മേഖലയിൽ ,ആശുപത്രി സന്ദർശനം , രോഗീ പരിചരണം , മയ്യിത്ത് പരിപാലനം , കുവൈത്തിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള സഹായം എന്നിവ കഴിഞ്ഞ അഞ്ചു വർഷമായി സുത്യർഹമായി നടത്തുന്ന സേവന വിഭാഗമാണ് മാഗ്നെറ്. കുവൈത്തിൽ മരണപ്പെട്ട 270 ലേറെ പേരുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള സേവനം മാഗ്നെറ് നൽകിയിട്ടുണ്ട് . ആരോരുമില്ലാതെ ആശുപത്രികളിൽ ഒറ്റപ്പെട്ടുപോകുന്ന രോഗികളെ മാഗ്നെറ് പ്രവർത്തകർ പതിവായി സന്ദർശിച്ചു സ്വാന്തനവും , കൂടാതെ കേസുകളിലും നിയമ പ്രശ്നങ്ങളിലും ഉൾപെട്ടുപോകുന്ന നിരപരാധികൾക്കു സാധ്യമായ സഹായങ്ങളും മാഗ്നെറ് പ്രവർത്തകർ നൽകിവരുന്നു .

പരിപാടിയുടെ വിജയത്തിനായി സഗീർ തൃക്കരിപ്പൂർ (ചെയർമാൻ), പി.കെ.അക്‌ബർ സിദ്ധീഖ്(ജന.കൺ), , ഇബ്രാഹിം കുന്നിൽ ,ബി.എം ഇക്ബാൽ (കൺവീനർമാർ )എൻ എ മുനീർ ,ഹംസ പയ്യന്നൂർ,അബ്ദുൽഫത്താഹ്‌ തയ്യിൽ , എ.പി അബ്ദുൽസലാം , കെ ബഷീർ , കെ സി റഫീഖ് , കെ സി ഗഫൂർ , മജീദ് റവാബി , എൻ നിസാമുദ്ധീൻ , വി.കെ.ഗഫൂർ ,ഷാഹിദ് ലബ്ബ അഷ്‌റഫ് മാങ്കാവ് ,,,അബ്ദുൽ ലത്തീഫ് ഷെഡിയ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു.