കായംകുളം എം.എസ്.എം. അലുംനി കുവൈറ്റ്‌- ക്യാമ്പസ്‌ സംഗമം നടത്തി

kayamkulam 2

കുവൈറ്റിലെ  കായംകുളം എം.എസ്.എം കോളേജ് അലുംനി  “ക്യാമ്പസ്‌ സംഗമം -2018”  എന്ന പേരില്‍ അഹമ്മദി ബീച്ച് റിസോര്ട്ടില്‍ ഒരു രാവും പകലും നീണ്ടുനിന്ന ഈ വർഷത്തെ  രണ്ടാം ഘട്ട പൂർവ വിദ്യാരഥി  സംഗമം നടത്തി. കോളേജ് പൂർവ വിദ്യാർഥിയും  സാമൂഹ്യ പ്രവര്ത്തകനുമായ ശ്രീകുമാര്‍ ജി.പിള്ള  സംഗമം ഉദ്ഘാടനം ചെയ്തു.

ശ്രീ എസ്.എസ് സുനില്‍ അധ്യക്ഷത വഹിച്ചു. ശ്രീമതി ടിജിമാത്യു കാരൂര്‍ സ്വാഗതം ആശംസിച്ചു. ശ്രീ.മധുകുട്ടന്‍, ഹമാൻ ഗോപി, രഞ്ജിത് കായംകുളം, തുടങ്ങിയവര്‍ ആശംസകള്‍ അര്പ്പി്ച്ചു.

ശ്രീ.ഷിബു ശിവൻകുട്ടി  നന്ദി രേഖപെടുത്തി. ശ്രീ കൃഷ്ണ രാജ്, വിശ്വം നായര്‍, മാത്യു കാരൂര്‍, രാജേഷ്‌ കുറുപ്പ്, സന്തോഷ്‌ കുമാര്‍, അജീഷ് നൈനാന്‍, അനീഷ്‌ കൃഷ്ണന്‍, അഫ്സല്‍ ഹുസൈന്‍, മിഥുന്‍മോഹന്‍, ബിനു, സായിമോന്‍, ഉഷസ്കൃഷ്ണ, ടിന,ബിജുപാറയില്‍, വിജയ മുരളികൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികൾക്ക്  നേതൃത്വം നല്കി. “ഹൽവാസ്  മ്യൂസിക്  ” അവതരിപ്പിച്ച ഗാനമേളയും, അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ശ്രീ അനൂപ്‌ ചന്ദ്രന്‍  രണ്ടാം ദിന വിനോദ പരിപാടികള്‍ നിയന്ത്രിച്ചു.