സെന്റ്‌ മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിളവെടുപ്പുത്സവം

harvest 1

കുവൈറ്റ്‌. സെന്റ്‌ മേരീസ്  യാക്കോബായ സുറിയാനി പള്ളിയുടെ ഈ വർഷത്തെ  വിളവെടുപ്പുത്സവം നവംബർ 2 വെള്ളിയാഴ്ച്ച
അബ്ബാസ്സിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.  കുവൈറ്റ്‌ പാത്രിയർക്കൽ വികാർ അഭി. കുരിയാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ ഇടവക വികാരി Rev. Fr. സിബി എൽദോസ് സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥി മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭി. Dr. ജോസഫ്‌ മാർ തോമാ  മെത്രാപോലിത്ത ഉദ്‌ഘാടനം നിർവഹിക്കുകയും സുവനീർ പ്രകാശനം ചെയ്യുകയുമുണ്ടായി. തുടർന്ന് സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് വലിയപള്ളി വികാരി Rev. Fr. എൽദോസ് പാലായിൽ , സെന്റ് പീറ്റേഴ്‌സ് ക്നാനായ പള്ളി വികാരി Rev. Fr. തോമസ് ആഞ്ഞിലിമൂട്ടിൽ , യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ കൗൺസിലർ Rev. Fr. ജിബു ചെറിയാൻ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി. ഇടവക സെക്രട്ടറി ശ്രീ. ബെന്നി ഐസക് നന്ദി പ്രകാശിപ്പിച്ചു.

സൺ‌ഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

harvest 2

മാധുര്യമേറും മാപ്പിളശീലുകളുടെ ആലാപനങ്ങളിലൂടെ ആരാധകർക്ക് ഏറെ പ്രിയങ്കരനും യാക്കോബായ സഭ നിരണം ഭദ്രാസനത്തിലെ വൈദികനുമായ ബഹു. സേവേറിയോസ് തോമസ് അച്ചൻ, DJ സാവിയോ , സിദ്ധാർഥ് മേനോൻ , സിനോയ് ദേവസ്സി , ഷൈൻ ജോസ് , ജൂലിയ , Delites Band എന്നിവർ ചേർന്നൊരുക്കിയ സംഗീത വിരുന്ന് ആസ്വാദ്യകരമായിരുന്നു. കേരളീയ വിഭവങ്ങളുടെ രുചിഭേദങ്ങളും  സംഘാടകർ ഒരുക്കിയിരുന്നു.