എൻ.ബി.ടി.സി കായികമേളക്ക് പ്രൗഡോജ്ജ്വല തുടക്കം

nbtc sports 1

എൻ.ബി.ടി.സി നടത്തുന്ന ഈ വർഷത്തെ കായിക മേളക്ക്  എൻ.ബി.ടി.സി കോർപ്പറേറ്റ് ഓഫിസ് ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. എൻ.ബി.ടി.സിയുടെ വാർഷികാഘോഷ പരിപാടിയായ ‘വിൻറ്റർ കാർണിവൽ -2019′ ൻറെ ഔദ്യോഗിക തുടക്കം കൂടിയാണ് കായിക മേള.

ഈ വർഷത്തെ എൻ.ബി.ടി.സി കായിക മേളയുടെ ഉത്‌ഘാടനം  പതാക ഉയർത്തി മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം നിർവഹിച്ചു. വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ എൻ.ബി.ടി.സിലെ ഇരുപത്തിമൂവായിരത്തിലധികം വരുന്ന ജീവനക്കാരുടെ ഐക്യം ഊട്ടിയുറപ്പിക്കാനും, അതുവഴി കമ്പനിയുടെ ആപ്തവാക്യം ‘വൺ ടീം, വൺ ഫാമിലി’ ഒന്നുകൂടി ദൃഢപ്പെടുത്താനും ഉപകരിക്കുമെന്നും കെ.ജി.എബ്രഹാം അഭിപ്രായപ്പെട്ടു. അതിനുശേഷം, വിവിധ കൺവീനർമാരുടെ ദീപശിഖാപ്രയാണവും സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചു.

കോർപ്പറേറ്റ് ടൈഗേർസും പവർ ബോയ്‌സും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സരം മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, ടെക്നിക്കൽ സർവീസ് ഡിവിഷൻ ജനറൽ മാനേജർ അഹ്മദ് ഇസ്മായിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ക്രിക്കറ്റ് മത്സരത്തിൽ കോർപ്പറേറ്റ് ടൈഗേർസ് പത്ത് വിക്കറ്റിന് പവർ ബോയ്‌സിനെ തോൽപ്പിച്ചു.

NBTC sports 2