കേരള അസോസിയേഷൻ ദേശീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

kak 1

കേരള അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിൽ ദേശീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സഖാവ് കെ സി പിള്ളയുടെ സ്മരണാർത്ഥം തുടർച്ചയായ രണ്ടാമത് വർഷവും സംഘടിപ്പിച്ച ദേശീയ ഫുട്ബോൾ മത്സരം ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത സിനിമ സീരിയൽ താരം ഗായത്രി വർഷ മത്സരത്തിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു.പ്രഗത്ഭരായ 22 ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു. ഉച്ചതിരിഞ്ഞു 3 മണിമുതൽ മിഷ്‌രിഫ്  സ്പോർട്സ് സ്റ്റേഡിയത്തിൽ നിറഞ്ഞ കായികപ്രേമികളെ സാക്ഷിനിർത്തി ആരംഭിച്ച മത്സരം രാത്രി 10 മണിവരെ നീണ്ടുനിന്നു.

മത്സരത്തിൽ കുവൈറ്റിലെ മികച്ച ഫുട്ബാൾ ടീമായ മലപ്പുറം ബ്രദേഴ്‌സ് ചമ്പ്യാന്മാരായി. ബ്ലാസ്റ്റേഴ്‌സ് എഫ് സി കുവൈറ്റ് ഫസ്റ്റ് റണ്ണറപ്പും സിൽവർ സ്റ്റാർ എഫ് സി സെക്കൻഡ് റണ്ണറപ്പുമായി. എൻ എസ്‌ എച് കമ്പനി സീനിയർ വൈസ് പ്രസിഡന്റും കേരള അസോസിയേഷൻ രക്ഷാധികാരിയുമായ സി സാബു ചമ്പ്യാന്മാർക്കുള്ള കെ സി പിള്ള മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ഫസ്റ്റ് റണ്ണറപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡും ബ്ലാസ്റ്റേഴ്‌സ് എഫ് സി കുവൈറ്റ് പ്രസിഡന്റ് അമീർ അലി , കേരള അസോസിയേഷൻ ജനറൽ കോർഡിനേറ്ററും ലോക കേരളസഭ അംഗവുമായ sreemlal മുരളി , ഉണ്ണിത്താമാരാൽ  മുതലായവർ ചേർന്ന് റണ്ണറപ്പിനുള്ള ട്രോഫികൾ സമ്മാനിച്ചു.

kak 2

മികച്ച ഗോൾ കീപ്പർ മിഥുൻ (ബ്ലാസ്റ്റേഴ്‌സ് എഫ് സി) മികച്ച ഡിഫെൻഡർ റഹീം (മലപ്പുറം ബ്രദേഴ്‌സ് ) മികച്ച കളിക്കാരൻ ബാസിം(ബ്ലാസ്റ്റേഴ്‌സ് എഫ് സി) മികച്ച ഫോർവേഡർ ഇർഷാദ് (മലപ്പുറം ബ്രദേഴ്‌സ്) ടോപ് സ്ക്രോറർ ആൽവിൻ ജോൺ (ജയ്‌ഹിന്ദ്‌ എഫ് സി) എന്നിവർ വ്യക്തിഗത മെഡലുകൾ കരസ്ഥമാക്കി. അസോസിയേഷൻ പ്രസിഡൻറ് ഷാഹിൻ ചിറയിൻകീഴ് , സെക്രട്ടറി പ്രവീൺ നന്ദിലത് വിനോദ് വലുപ്പറമ്പിൽ , മനോജ്‌കുമാർ , മണിക്കുട്ടൻ, ശ്രീനിവാസൻ , ഹരികുമാർ, പീറ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.