ലിംഗനീതിയുടെ സമകാലിക പരിസരം-വനിതാവേദി സെമിനാർ സംഘടിപ്പിച്ചു

vanithavedi1

കുവൈറ്റ് സിറ്റി: വനിതാവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ “ലിംഗനീതിയുടെ സമകാലിക പരിസരം” എന്ന വിഷയത്തിൽ ചർച്ചാസമ്മേളനം സംഘടിപ്പിച്ചു. അബുഹലീഫ കലാസെന്ററിൽ നടന്ന ചർച്ചാസമ്മേളനം കല കുവൈറ്റ് പ്രസിഡന്റ്‌ ആർ നാഗനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ്‌ രമാ അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ, വനിതാവേദി കുവൈത്ത്‌ കേന്ദ്രകമ്മറ്റി അംഗം ശുഭാ ഷൈൻ വിഷയാവതരണം നടത്തി.

കേന്ദ്രകമ്മറ്റി അംഗം സജിത സ്കറിയ ചർച്ചയുടെ മോഡറേറ്ററായി പ്രവർത്തിച്ചു. ട്രഷറർ വൽസ സാം, ജോയിന്റ് സെക്രട്ടറി ആശാലത  ഉപദേശക സമിതി അംഗം ടിവി ഹിക്മത് ,വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു നിമിഷ രാജേഷ്, പ്രസന്ന രാമഭദ്രൻ, ദേവി സുഭാഷ്, കവിത അനൂപ്, ഗീത സുദർശനൻ, ഷിനി റോബർട്ട്‌, ലിജി സാന്റോ, ദിപി സുനിൽ, ശ്യാമള നാരായണൻ, ശോഭ സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച്‌ പ്രളയം- അതിജീവനം എന്ന വിഷയം ആസ്പദമാക്കി നടത്തിയ ടാബ്ലോ മൽസരം സംഘടിപ്പിച്ചു. മത്സരത്തിൽ  ഫാഹഹീൽ യൂണിറ്റ്‌ ഒന്നാം സ്ഥാനം കരസ്തമാക്കി. ഫർവ്വാനിയ ബി, അബുഹലീഫ യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. സെക്രട്ടറി ഷെറിൻഷാജു സ്വാഗതവും, കേന്ദ്രകമ്മറ്റി അംഗം ജിജി രമേഷ്‌ നന്ദിയും രേഖപ്പെടുത്തി.