തൃശൂർ അസോസിയേഷൻ “മഹോത്സവം2018″ നവംബർ 30 വെള്ളിയാഴ്ച, ഉമ പ്രേമൻ മുഖ്യാഥിതി

Press Meet Pic

തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ (ട്രാസ്‌ക്) 12 മത് വാർഷിക മെഗാ പ്രോഗ്രാം ആയ മഹോത്സവം 2018 നവംബർ 30 വെള്ളിയാഴ്ച 3 .00 മുതല്‍ 11 വരെ അബ്ബാസിയ മെറീന ഹാളിൽ വച്ച് നടക്കുമെന്ന്  ട്രാസ്ക്‌ പ്രസിഡന്റ്‌ ശ്രീ ബിജു കടവി അറിയിച്ചു. മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ശ്രീമതി ഉമാ പ്രേമന് നൽകി ആദരിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ ഉമ പ്രേമൻ മുഖ്യാഥിതി ആയിരിക്കും.

സച്ചിൻ വാരിയർ-കാവ്യ അജിത് നയിക്കുന്ന ഗാനമേളയും, ജയേഷ് കൊടകരയുടെ ഹാസ്യവിരുന്നും, രഞ്ജു ചാലക്കുടിയുടെ നാടൻപാട്ട് കൂടാതെ അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. ഇൻഡോ അറബ് മ്യൂസിക്കൽ അക്കാദമിയുടെ ലൈവ് ഓർക്കസ്ട്രയാണ് സംഗീതം നിർവഹിക്കുന്നത്.

തൃശൂർ അസോസിയേഷൻ അംഗങ്ങൾക്കായി നടത്തുന്ന  വിവിധ ക്ഷേമപദ്ധതികളായ കുവൈത്തിലെ ജോലി നഷ്ടപ്പെട്ടോ അല്ലെങ്കിൽ പ്രവാസ ജീവിതം മതിയാക്കിയോ നാട്ടിൽ പോകുന്ന അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ പദ്ധതി, മരണപ്പെട്ട അംഗങ്ങളുടെ മക്കൾക്ക് പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന പദ്ധതി, മരണപ്പെടുന്ന അംഗത്തിന്റെ കുടുംബത്തിനു സഹായധനം നൽകുന്ന കുടുംബക്ഷേമ പദ്ധതി, നിർധനരായുള്ള അംഗങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സഹായധനം വെളിച്ചം പദ്ധതി എന്നിവയും വിശദീകരിച്ചു.

പ്രസിഡന്റ്‌ ശ്രീ ബിജു കടവി, ജനറൽ സെക്രട്ടറി ശ്രീ. മനോജ് കുരുംബയിൽ, ട്രെഷറർ ശ്രീ. പ്രബീഷ്, വൈസ്‌പ്രസിഡന്റും മഹോത്സവം പ്രോഗ്രാം കണ്‍വീനറുമായ ശ്രീ ഹേമചന്ദ്രൻ മച്ചാട്, മീഡിയ കണ്‍വീനർ ഷാജി തൃശൂർ, വനിതാവേദി  ജനറൽ കൺവീനർ ശ്രീമതി.ഷൈനി ഫ്രാങ്ക്  എന്നിവര്‍ സന്നിഹിതരായിരുന്നു.