മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ SMCA മേഖല മലയാള ദിനാചരണം സംഘടിപ്പിച്ചു

mal mission

കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA) മേഖലയുടെ നേതൃത്വത്തിൽ അബ്ബാസിയ, ഫഹാഹീൽ, സാൽമിയ എന്നിവിടങ്ങളിൽ മലയാള ദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ‌ SMCA ഹാളിൽ വെച്ച് തോമസ് കുരുവിളയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി മലയാള ദിനാചരണത്തെക്കുറിച്ച് വിശദീകരണം നടത്തി.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം സജിത സ്കറിയ ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ അബ്ദുൾ ഫത്താഹ്, സജീവ് എം.ജോർജ്ജ്, ഷെരീഫ് താമരശ്ശേരി, SMCA അബ്ബാസിയ ജനറൽ കൺവീനർ മോൻസ് ജോസഫ്  എന്നിവർ സംസാരിച്ചു.  റെജിമോൻ സേവിയർ സ്വാഗതവും, ടോം സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി.

ഫഹാഹീൽ മേഖലയിൽ നടന്ന  പരിപാടിയിൽ ഏരിയ ജോ:സെക്രട്ടറി ലിജോഷ് ജോസ് സ്വാഗതം പറഞ്ഞു. ഏരിയ കൺവീനർ ബെന്നി തോമസ് അധ്യക്ഷനായ പരിപാടി ഷിജു അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. ജോയ് അഗസ്റ്റിൻ, ജിൻസൺ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം പ്രേമൻ ഇല്ലത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജോണി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന സാൽമിയ മേഖല പരിപാടി മരിയൂസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.   മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ.സജി ഭാഷാപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ ബഷീർ ബാത്ത, വി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മാസ്റ്റർ ബെൽവിൻ ടോം സ്വാഗതവും, അൽവിദ ജോണി നന്ദിയും രേഖപ്പെടുത്തി. മലയാളം കെ ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിയുടെ ഭാഗമായി നടന്നു.