കാസറഗോഡ് ഉത്സവ്: നവംബർ 30 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ

KEA1

കുവൈത്തിലെ കാസറഗോഡ് ജില്ലയിൽ നിന്നുള്ളവരുടെ പൊതു വേദിയായ kasargod expatriates association  (KEA) അതിന്റെ പതിനാലാം വാർഷികം ആഘോഷിക്കുന്നു.    കാസറഗോഡ് ഉത്സവ് എന്ന പേരിൽ 2018 നവംബർ 30 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ സംഘടിപ്പിക്കുന്ന  വാർഷികാഘോഷം ഉച്ചക്ക് മൂന്നു മണി മുതൽ ആരഭിക്കും. 2004  ൽ  കുവൈത്തിലെ ആദ്യം ജില്ലാ അസോസിയേഷനായി രൂപം കൊണ്ട KEA സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ  കാലങ്ങളിൽ നടത്തിയിട്ടുള്ളത്.

എന്റോസൾഫാൻ  ദുരിതം മേഖലകളിൽ ഒരു  വർഷത്തെ മരുന്ന് വിതരണം,  ‘നമുക്ക് നൽകാം ഒരു നേരത്തെ ഭക്ഷണം’ എന്ന പേരിൽ മലയോര മേഖലയിലേ 100 കുടുംബങ്ങൾക്ക് ഒരു വർഷത്തെ റേഷൻ പദ്ധതി,  13 വാർഷികത്തോടനുബന്ധിച്ചു കാസറഗോഡ് കാഞ്ഞങ്ങാട് ഗവ  ആസ്പത്രികൾ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ,  നീലേശ്വരം ബഡ്‌സ് സ്‌കൂളിന് വിശ്രമ സങ്കേതം,  പൊളിയത്തടുക്ക ബഡ്‌സ് സ്‌കൂളിന് ആവശ്യമുള്ള സാധന  സാമഗ്രികൾ,  തുടങ്ങിയ നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകാൻ കഴിഞു എന്നുള്ളതിൽ അസോസിയേഷൻ അഭിമാനിക്കുന്നു.

ജാതി മതം രാഷ്ട്രീയ  ചിന്തകൾക്കപ്പുറത് എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തിയ കൂട്ടായ്മ കുവൈത്തിലും നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.  ബുദ്ദിമുട്ടനുഭവിക്കുന്ന നിരവധി ആളുകൾക്ക് കൈത്താങ്ങാകാൻ അസോസിയേഷന് കഴിഞ്ഞിട്ടുണ്ട്.  അംഗങ്ങൾക്കുള്ള കുടുംബ സുരക്ഷ ഫണ്ട്,  പലിശ രഹിത വായ്പ പദ്ധതി,  അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ് പദ്ധതികൾ,  മുതിർന്ന പൗരന്മാർക്കുള്ള ആദരം,  സാംസ്കാരിക കലാ സാഹിത്യ പ്രവർത്തനങ്ങൾ, എന്നിവ സംഘടനയുടെ പ്രവർത്തനങ്ങളിൽ ചിലതാണ്.

പതിനാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ രംഗത്തെ നിറഞ്ഞ സാന്നിധ്യവും യുവ വ്യവസായിയുമായ അബൂബക്കർ കുറ്റിക്കോലിനെ അസോസിയേഷൻ ആദരിക്കുന്നു.  അതോടൊപ്പം കുവൈത്തിൽ 40 വർഷം പൂർത്തിയാക്കിയ അസോസിയേഷൻ അംഗങ്ങളെയും KEA സമ്മേളനത്തിൽ വെച്ച് ആദരിക്കും.

ഉച്ചക്ക് രണ്ടു മണി മുതൽ ആരംഭിക്കുന്ന കുട്ടികൾക്കായുള്ള ചിത്ര രചനാ മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.  4 മണിക്ക് KEA ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള,  തിരുവാതിരക്കളി,  കോൽക്കളി,  പൂരക്കളി,  ഒപ്പന,  സിനിമാ റിക് ഡാൻസ് കുച്ചുപ്പുടി,പ്രശസ്ത നാടൻ പാട്ടുകാരൻ കെ കെ കോട്ടിക്കുളം,  മാപ്പിളപ്പാട് ഗായകൻ ഫിറോസ് നാദാപുരം എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള,  എന്നിവയും പരിപാടികൾക്ക് മിഴിവേകും

എക്‌സിർ മെഡിക്കൽ  ജഹ്റ  യാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

പത്ര സമ്മേളനത്തിൽ എഞ്ചി.  അബൂബക്കർ (ചെയർമാൻ ), സത്താർ കുന്നിൽ (പ്രസിഡന്റ്‌ ),  സലാം കളനാട് (ജനറൽ സെക്രട്ടറി ),  രാമകൃഷ്ണൻ കല്ലാർ,  (ട്രഷറർ ), എക്‌സിർ മെഡിക്കൽ സിഇഒ  ഖലീൽ അടൂർ,   ഡോ ഫറാ, ഹമീദ് മധുർ(വർക്കിംഗ്‌ പ്രസിഡന്റ്‌),  നളിനാക്ഷൻ (ഓർഗനൈസിംഗ് സെക്രട്ടറി ),  CH  മുഹമ്മദ്‌കുഞ്ഞി (പ്രോഗ്രാം കൺവീനർ ), അഷറഫ് തൃക്കരിപ്പൂർ (ചീഫ് കോർഡിനേറ്റർ ) എന്നിവർ സംബന്ധിച്ചു.