കല കുവൈറ്റിന് പുതിയ ഭാരവാഹികൾ

office bearers

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് കേന്ദ്രകമ്മിറ്റി പ്രസിഡന്റായി ടി.വി.ഹിക്മതിനേയും‌, ജനറല്‍സെക്രട്ടറിയായി ടി.കെ.സൈജുവിനേയും, ട്രഷററായി കെ.വി.നിസാറിനേയും തിരഞ്ഞെടുത്തു. സൈമൺ ബ്രിട്ടോയുടെ നാമധേയത്തിലുള്ള നഗറിൽ (നോട്ടിംഹാം ബ്രിട്ടീഷ് സ്‌കൂള്‍, അബ്ബാസിയ) ചേര്‍ന്ന 40-ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനമാണ് 2019 വര്‍ഷത്തേക്കുള്ള കേന്ദ്രഭാരവാഹികളെയും, കമ്മിറ്റിയെയും തിരഞ്ഞെടുത്തത്.

സമ്മേളനം പ്രമുഖ സാഹിത്യകാരൻ കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു.  ആർ.നാഗനാഥൻ, ടി.വി.ഹിക്‌മത്‌, സുമിത വിശ്വനാഥ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറല്‍സെക്രട്ടറി സജി തോമസ്‌ മാത്യു അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറര്‍ രമേശ്‌ കണ്ണപുരം  അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു.

വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കെ.വി.നിസാർ അവതരിപ്പിച്ചു. കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളില്‍ നിന്നുംതെരെഞ്ഞെടുക്കപെട്ട 430 പ്രതിനിധികളും കേന്ദ്ര കമ്മറ്റിഅംഗങ്ങളും ഉൾപ്പടെ 450 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ജ്യോതിഷ്‌ ചെറിയാൻ (വൈസ് പ്രസിഡണ്ട്‌), രജീഷ്‌ സി.നായർ (ജോയിന്റ് സെക്രട്ടറി), ഷൈമേഷ്‌ (അബ്ബാസിയ മേഖലാ സെക്രട്ടറി), ജിതിൻ പ്രകാശ്‌ (അബുഹലീഫ മേഖലാ സെക്രട്ടറി), ഷാജു വി.ഹനീഫ്‌‌ (ഫഹാഹീൽ മേഖലാ സെക്രട്ടറി), അരവിന്ദാക്ഷൻ (സാൽമിയ മേഖലാ സെക്രട്ടറി), അനൂപ്‌ മങ്ങാട്ട്‌ (സാമൂഹ്യ വിഭാഗം സെക്രട്ടറി), ആസഫ്‌ അലി‌ (മീഡിയ സെക്രട്ടറി), ആശ ബാലകൃഷ്ണൻ (സാഹിത്യ വിഭാഗം സെക്രട്ടറി), മാത്യു ജോസഫ്‌ (കായിക വിഭാഗം സെക്രട്ടറി), ഉണ്ണികൃഷ്ണൻ (കലാ വിഭാഗം സെക്രട്ടറി), എം.പി.മുസ്‌ഫർ, പ്രജോഷ്‌, തോമസ്‌ എബ്രഹാം, രംഗൻ, ജെ.സജി, സജി തോമസ്‌ മാത്യു, വിനിത അനിൽ, മനു തോമസ്‌, നവീൻ, ജിജി ജോർജ്ജ്‌, ദിലിപ്‌ നടേരി എന്നിവരടങ്ങിയ കേന്ദ്ര കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

മാത്യു ജോസഫ്‌ മിനുട്‌സ് കമ്മിറ്റിയുടേയും, കെ.വി.നിസാർ ക്രഡൻഷ്യൽ കമ്മിറ്റിയുടേയും, ദിലിപ്‌ നടേരി പ്രമേയ കമ്മിറ്റിയുടേയും, രമേശ്‌ കണ്ണപുരം രെജിസ്ട്രേഷൻ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ടി.കെ.സൈജു സമ്മേളനത്തിനു നന്ദി രേഖപ്പെടുത്തി.