വനിതാവേദി കുവൈറ്റ് നീലാംബരി 2019 ഫെബ്രുവരി 1 ന്

vanithavedi

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പുരോഗമനചിന്താഗതിക്കാരായ വനിതകളുടെ പൊതുകൂട്ടായ്മയായ വനിതാവേദി കുവൈറ്റിന്റെ ഈ വർഷത്തെ പ്രധാന സാംസ്ക്കാരിക പരിപാടി നീലാംബരി 2019, ഫെബ്രുവരി 1 , വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നോട്ടിങ്ഹാം ബ്രിട്ടീഷ്സ്കൂൾ അബ്ബാസിയയിൽ വെച്ച് നടക്കും. ആഘോഷ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫെസ്സർസുജ സൂസൻ ജോർജ് മുഖ്യാതിഥി ആയി പങ്കെടുക്കും. പ്രമുഖചലച്ചിത്ര പിന്നണി ഗായികയും വയലിനിസ്റ്റുമായ രൂപരേവതിയും കീബോർഡിസ്ററ് സുമേഷ് ആനന്ദും ചേർന്ന്അവതരിപ്പിക്കുന്ന സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായിഉണ്ടായിരിക്കും.സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെആസ്പദമാക്കി കുവൈറ്റിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളുടെനേതൃത്വത്തിലുള്ള ടീമുകൾ പങ്കെടുക്കുന്ന സംഘനൃത്തമത്സരം, തിരുവാതിരക്കളി മത്സരം, തുടങ്ങി വിവിധകലാപരിപാടികൾ അരങ്ങേറും.

വനിതാവേദി നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്ക്കാരികസാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നീലാംബരി 2019 ഉം സംഘടിപ്പിക്കുന്നത്, സാമൂഹിക പ്രതിബദ്ധത ഉള്ള ഒരുസംഘം എന്ന നിലയിൽ അതിജീവിക്കാം ഒന്നിച്ചു മുന്നേറാംഎന്ന മുദ്രാവാക്യമാണ് നീലാംബരി മുന്നോട്ടു വെയ്ക്കുന്നത്. ആഘോഷ പരിപാടിയിലൂടെ സ്വരൂപിക്കുന്ന തുകപ്രളയാനന്ദര കേരളത്തിന്റെ പുനഃസൃഷ്ടിക്കായിവിനിയോഗിക്കാനാണ് വനിതാവേദി ലക്ഷ്യമിടുന്നത്. വേറിട്ടപ്രവർത്തനങ്ങൾ വഴി കുവൈറ്റ് മലയാളികളുടെ ഇടയിൽസജീവ സാന്നിധ്യമായി മാറിയ വനിതാവേദിയുടെപ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സാഹായസഹകരണങ്ങൾ ഉണ്ടാവണം എന്നും ഒരു ദിവസം മുഴുവൻനീണ്ടു നിൽക്കുന്ന പരിപാടിയിൽ എല്ലാവരുടെയും സാന്നിധ്യംഉണ്ടാവണം എന്നും വനിതാവേദി കുവൈറ്റ് പ്രസിഡന്റ് രമഅജിത്, ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, ജനറൽകൺവീനർ ട്ടോളി പ്രകാശ് ,ട്രഷറർ വത്സ സാം എന്നിവർപത്ര സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.