മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

MMF

മലയാളി മീഡിയ ഫോറം (എംഎംഎഫ്) നേതൃത്വത്തിൽ  കുടുംബ സംഗമം സംഘടിപ്പിച്ചു . കബദ്  ഫാമിൽ  നടന്ന സംഗമം മീഡിയ ഫോറം ജനറൽ കൺവീനർ സജീവ് പീറ്റർ  ഉദ്ഘാടനം ചെയ്തു.വൈകീട്ട്  തുടങ്ങിയ പരിപാടികള്‍ പിറ്റേ ദിവസം  വരെ നീണ്ടുനിന്നു . വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളിലും മീഡിയ ഫോറം അംഗങ്ങളും  കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്തു.

കണ്‍വീനര്‍മാരായ നിക്‌സൺ ജോർജ് , ജലിൻ തൃപ്പയാർ, പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ  എന്നീവർ  സംസാരിച്ചു. പ്രമുഖ പ്രവാസി ഹിന്ദി ഗായകൻ കബീർ നേതൃത്വം നൽകിയ  ഗാനമേള പരിപാടിക്കു മികവു നല്‍കി. ഫത്താഹ് തയ്യിൽ , ഹിക്മത് ,റിയാസ് അയനം, അൻവർ സഈദ് , അസീസ് തിക്കോടി , ഇസ്മായീൽ പയ്യോളി , തോമസ് കടവിൽ , മുനീർ അഹമ്മദ് , റജി ഭാസ്കർ, സലിം കോട്ടയിൽ , മുസ്തഫ , ഹബീബ് മുറ്റിച്ചൂർ  എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.