ആട്ടിടയന്മാർക്ക്‌ സാന്ത്വനസ്പർശവുമായി ടീം വെൽഫെയർ

welfare

ഫർവ്വാനിയ: വെല്‍ഫെയര്‍ കേരള കുവൈത്ത് സംഘടിപ്പിച്ച  ഡെസേര്‍ട്ട് കിറ്റ് പദ്ധതി നിരവധി ആട്ടിടയന്മാര്‍ക്ക് സാന്ത്വനസ്പര്‍ശമേകി  . കുവൈത്തിലെ അബ്ദലി മരുഭൂമിയില്‍ ആടുകളോടും ഒട്ടകങ്ങളോടുമൊപ്പം കഴിയുന്ന ആട്ടിടയന്മാര്‍ക്കാണ് വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍  കമ്പിളിയും  , ഭക്ഷ്യവിഭവങ്ങളും ഉൾപടെയുള്ള അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത് .

കുവൈത്തിലെ ബിസിനസ്‌ രംഗത്തെ സുമനസ്സുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത് .  കൊടും ചൂടിലും മരം കോച്ചുന്ന തണുപ്പിലും മരുഭൂമിയില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ആട്ടിടയന്മാര്‍ക്ക് പദ്ധതി ആശ്വാസമായി .ടീം വെല്‍ഫെയറിന്റെ  വനിതാ വളണ്ടിയര്‍മാരടക്കം നാൽപതോളം പ്രവർത്തകരാണ് ഏറെ ദൂരം താണ്ടി അബ്ദലി  മരുഭൂമിയില്‍ വിവിധ ടെന്റുകളിലും ടിന്‍ ഷീറ്റുകളിലും താമസിക്കുന്നവര്‍ക്ക് കിറ്റുകള്‍ എത്തിച്ചു നല്‍കിയത്.

ടീം വെൽഫെയർ കൺവീനർ റഷീദ്‌ ഖാൻ, അസിസ്റ്റന്റ്‌ കൺവീനർ അജിത്ത്‌ കുമാര്‍ എന്നിവർ  പദ്ധതിക്ക് നേതൃത്വം നല്‍കി . ഫര്‍വാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ ഗോൾഡ്‌ കൺട്രി ഹെഡ്‌ അഫ്സൽ ഖാൻ , വെൽഫെയർ കേരള കുവൈത്ത്‌ പ്രസിഡന്റ്‌ റസീന മൊഹിയുദ്ദീന് , വൈസ്‌ പ്രസിഡന്റുമാരായ ഖലീലു റഹ്മാൻ, ലായിക്ക്‌ അഹ്മ്മദ്‌ എന്നിവർ സംബന്ധിച്ചു.