പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈററ് (പൽപക്) ഭാരവാഹികളെ തെരഞ്ഞെടുത്തു

palpak

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈററ് (പൽപക്) 2019 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പി.എൻ. കുമാറിനെ പ്രസിഡന്റായും, ജയപ്രകാശിനെ വൈസ് പ്രസിഡന്റായും, ഹരിദാസ് കണ്ടെത്തിനെ ജനറൽ സെക്രട്ടറിയായും, പ്രേംരാജിനെ ട്രഷറർ ആയും തെരഞ്ഞെടുത്തു.

രക്ഷാധികാരികളായി ഹരിമങ്കര, സുരേഷ് മാധവൻ എന്നിവരെയും ആർട്സ് സെക്രട്ടറിയായി സുനിൽ രവി, സ്പോർട്സ് സെക്രട്ടറിയായി മധു നമ്പ്യാർ, ഓഡിറ്റർ ആയി പി.എം.മോഹൻ, ജോയിൻറ് ജനറൽ സെക്രട്ടറിയായി വിനീത്, ജോയിൻറ് ട്രഷററായി അഭിലാഷിനെയും തെരഞ്ഞെടുത്തു.
മംഗഫിൽ വച്ച് നടന്ന പതിനൊന്നാമത് വാർഷിക പൊതുയോഗത്തിൽ ജനറൽസെക്രട്ടറി പ്രേംരാജ് 2018 വർഷത്തെ റിപ്പോർട്ട് അവതരിപ്പിക്കുകയും യോഗം ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്തു.