ഫോക്ക് വനിതാവേദി വനിതാദിനാഘോഷം സംഘടിപ്പിച്ചു

seminar

ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ  (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ  മാർച്ച് 8 വെള്ളിയാഴ്ച മംഗഫ് ഫോക്ക് ഹാളിൽ വെച്ച് വനിതാദിനത്തോടനുബന്ധിച്ചു സെമിനാറും പായസ മത്സരവും  സംഘടിപ്പിച്ചു.ഫോക്ക് മെമ്പർമാർക്കായി സംഘടിപ്പിക്കപ്പെട്ട പായസ മത്സരത്തിൽ  നിരവധിപേർ ആവേശത്തോടെ പങ്കെടുത്തു.

പെൺ പ്രവാസവും വെല്ലുവിളികളും എന്ന വിഷയത്തിൽ ലോക കേരളസഭാംഗം ശ്രീ. തോമസ് മാത്യു കടവിൽ സെമിനാർ അവതരിപ്പിച്ചു .ഫോക്ക് വനിതാവേദി ജനറൽ കൺവീനർ ശ്രീമതി. സജിജ മഹേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർപേഴ്സൺ ശ്രീമതി. ലീന സാബു അധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് ശ്രീ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു . പായസ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന്  സബിന റസൽ , രണ്ടാം സ്ഥാനത്തിന് വിദ്യ ജയചന്ദ്രൻ മൂന്നാം സ്ഥാനത്തിന് അഖിലശ്രീ ഷാബു എന്നിവർ അർഹരായി, വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഫോക്ക് ജനറൽസെക്രട്ടറി ശ്രീ.സേവ്യർ ആന്റണി, ട്രഷറർ ശ്രീ. വിനോജ് കുമാർ എന്നിവർ ആശംസ അർപ്പിച്ചു. വനിതാവേദി ട്രെഷറർ ഷംന വിനോജ്  നന്ദി രേഖപ്പെടുത്തി.