കോഴിക്കോട് ഫെസ്റ്റ് 2019 മാർച്ച് 22 ന്, ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ

KFest-2019

കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് അതിന്റെ ഒൻപതാം വാർഷികം “കോഴിക്കോട് ഫെസ്റ്റ്- 2019″ വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. 2019 മാർച്ച് 22 ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രശസ്ത ഗായകൻ ഇന്ത്യൻ ഐഡൽ ജേതാവ് ശ്രീ. വൈഷ്ണവ് ഗിരിഷിന്റെയും, പ്രശസ്ത പിന്നണി ഗായിക ശ്രീമതി. സിന്ധു പ്രേംകുമാറിന്റെയും, പ്രശസ്ത ഗായകൻ ശ്രീ. നിഹാസ് ഭാവനയുടെയും നേതൃത്വത്തിലുള്ള ഗാനമേള ഉണ്ടായിരിക്കുന്നതാണ്.