കല കുവൈറ്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ

kala ele

കുവൈറ്റ് സിറ്റി: ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുമുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർക്കുന്നു.

മാർച്ച് 14-ന് വൈകിട്ട് 7 മണിക്ക് അബ്ബാസ്സിയ കല സെന്ററിൽ വെച്ചു നടക്കുന്ന കൺവെൻഷനിൽ ജനാധിപത്യ വിശ്വാസികളായ മുഴുവൻ മലയാളികളും പങ്കെടുക്കണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94013575, 67765810, 60315101എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.