ഫോക്കസ് കുവൈറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

focus

കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിങ് രംഗത്തെ  മലയാളി  കൂട്ടായ്മയായ “ഫോക്കസ് കുവൈറ്റിന്റെ 13 മത് വാർഷിക സമ്മേളനം മാർച്ച് 29 വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ അബ്ബാസിയ കലാ സെന്റെറിൽ വെച്ചു നടത്തപ്പെട്ടു.

കുവൈറ്റിലെ വിവിധ മേഖലകളിലെ 16 യൂണിറ്റ്  പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിനു പ്രസിഡന്റ് റോയ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൈമൺ ബേബി സ്വാഗതവും ജോയിന്റ് സെക്രട്ടറി അബ്ദു സലിം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടു ജനറൽ സെക്രട്ടറി സലിം M. N നും സാമ്പത്തിക റിപ്പോർട്ടു ട്രഷറർ ജോസഫ് MT യും വെൽഫയർ റിപ്പോർട്ട് കൺവീനർ മുകേഷ് കാരയിലും അവതരിപ്പിച്ചു. തുടർന്നു 16 യൂണിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു – റിപ്പോർട്ടുകൾ പാസ്സാക്കിയ ശേഷം പുതിയ വർഷത്തെ ഭാരവാഹികളെ  തെരഞ്ഞെടുത്തു. ഓഡിറ്റർമാരായ ഷാജൂ എം.ജോസ് ,രാജീവ് സി.ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .പുതിയ ഭാരവാഹികൾ സമ്മേളനത്തെ അഭിസംബോധന ചെയ്ത്  സംസാരിച്ചു.